പെരുമ്പിലാവ് ∙ കഴിഞ്ഞ നൂറ്റാണ്ടിലെ ഡിസ്ക് പ്ലേയർ അടക്കം ഇരുനൂറോളം ടേപ്പ് റെക്കോർഡറുകളുടെ ശേഖരം പൊന്നുപോലെ സൂക്ഷിക്കുകയാണ് പെരുമ്പിലാവ് പൊതിയഞ്ചേരി കുണ്ടൻകാട്ടിൽ വീട്ടിൽ ശ്രീധരൻ (63). വെറുതേ ശേഖരിച്ചു വയ്ക്കുക മാത്രമല്ല, ആഴ്ചയിൽ ഒരിക്കലെങ്കിലും അവ പ്രവർത്തിപ്പിച്ച് കേടാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു ഇദ്ദേഹം.
രണ്ടു മുറികളും അടുക്കളയും മാത്രമുള്ള വീട്ടിൽ ഒരു മുറിയിൽ നിറയെ ശ്രീധരന്റെ മ്യൂസിക് സിസ്റ്റങ്ങളാണ്.
അഞ്ചു വർഷം മുൻപാണ് ഇദ്ദേഹത്തിന് ടേപ്പ് റെക്കോർഡറുകൾ ശേഖരിക്കുന്ന ഹോബി തുടങ്ങിയത്. പഴയ റെക്കോർഡുകൾ എവിടെ കണ്ടാലും വാങ്ങും.
കേടാണെങ്കിൽ അത് നേരെയാക്കും. ചെറുപ്പത്തിൽ റേഡിയോകൾ ശേഖരിക്കലായിരുന്നു ഹോബി.
അന്ന് റേഡിയോ സ്വന്തമാക്കണമെങ്കിൽ ലൈസൻസും എടുക്കണമായിരുന്നെന്നു ശ്രീധരൻ പറയുന്നു. ജോലിയും കുടുംബപ്രാരബ്ധവും കൂടിയതോടെ ആ ഹോബി നിലച്ചു.
അന്നത്തെ അതേ കൗതുകത്തോടെയാണ് ഇപ്പോൾ ടേപ്പ് റെക്കോർഡറുകൾ ഇദ്ദേഹം ശേഖരിക്കുന്നത്.പൊതിയഞ്ചേരിക്കാവ് ക്ഷേത്രത്തിനു മുൻപിൽ ഹോട്ടൽ നടത്തുകയാണ് ശേഖരനും ഭാര്യ പ്രേമയും.
പുലർച്ചെ 3ന് തുറക്കുന്ന ഹോട്ടൽ വൈകിട്ടു 4ന് അടയ്ക്കും. അതിനു ശേഷം മണിക്കൂറുകളോളം ശ്രീധരൻ മ്യൂസിക് സിസ്റ്റങ്ങളുടെ പരിപാലനത്തിനാണു ചെലവിടുക.
പഴയ കസെറ്റുകൾ പല സിസ്റ്റങ്ങളിലും ഇട്ട് പാട്ട് ആസ്വദിക്കുകയും ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

