കോട്ടയം ∙ നഷ്ടപ്പെട്ട വിവാഹ മോതിരം സ്വയം അന്വേഷിച്ചു കണ്ടെത്തിയ യുവാവിനു നാടിന്റെ കയ്യടി.
കോട്ടയത്ത് മനോരമ ഓൺലൈനിൽ സീനിയർ സോഫ്റ്റ്വെയർ എൻജിനീയറായ കുറുമ്പനാടം ചെറിയമുക്കട ടോം സി.ആന്റണിയാണ് നഷ്ടപ്പെട്ട
മോതിരം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സ്വയം കണ്ടെത്തിയത്. ടോമിനെ ഇപ്പോൾ നാട്ടുകാർ വിളിക്കുന്ന പേര് ഷെർലക് ടോംസ്!
5 വർഷം മുൻപ് വിവാഹത്തിന് ഭാര്യ റോഷൻ ബാബു അണിയിച്ച ഒരു പവന്റെ സ്വർണമോതിരം കഴിഞ്ഞ ഡിസംബർ 19നാണ് നഷ്ടമായത്. തെങ്ങണയിലെ കടയിൽ വാഹനത്തിന്റെ ടയർ മാറ്റാൻ എത്തിയപ്പോൾ വരെ മോതിരം കൈയിലുണ്ടെന്ന് ടോമിന് ഓർമയുണ്ട്.
വീട്ടിലെത്തിയപ്പോളാണ് മോതിരം നഷ്ടപ്പെട്ടെന്ന കാര്യം അറിഞ്ഞത്. വീട്ടിലും ടയർകടയിലും പോയ വഴികളിലും തിരഞ്ഞെങ്കിലും കിട്ടിയില്ല.
അതോടെ പ്രദേശങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ സ്വയം ശേഖരിച്ചു. ഇവ പരിശോധിച്ചപ്പോൾ അവിടെയെങ്ങും നഷ്ടപ്പെട്ടതായി കണ്ടില്ല.
ഇതോടെ ടയർ കടയിലാണ് മോതിരം നഷ്ടപ്പെട്ടതെന്നു ടോമിനു തോന്നി. അവിടത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അവിടെ നിലത്തു വീണ മോതിരം അതിഥിത്തൊഴിലാളിക്കു ലഭിച്ചതായി കണ്ടെത്തി.
തുടർന്ന് ഈ വിവരങ്ങൾ സഹിതം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
മടങ്ങുന്നതിനിടെ ടയർ കടയുടെ സമീപത്തുള്ള ചായക്കടയിൽ കയറി അതിഥിത്തൊഴിലാളിയുടെ കാര്യങ്ങൾ അന്വേഷിച്ചു. സമീപത്തെ ഫർണിച്ചർ സ്ഥാപനത്തിലെ ജോലിക്കാരനാണ് ഇതെന്നു തിരിച്ചറിഞ്ഞു.
തുടർന്ന് പൊലീസിന്റെ സഹായത്തോടെ മോതിരം വീണ്ടെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

