ചെറുപുഴ ∙ ജോസ്ഗിരി മരുതുംതട്ടിൽ കാട്ടാനക്കുട്ടിയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് പള്ളിക്കുന്നേൽ മഹേഷിന്റെ കിണറ്റിൽ കാട്ടാനക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. കാട്ടാനകൾക്കൊപ്പം എത്തിയ കുട്ടിയാന ആൾമറയില്ലാത്ത കിണറ്റിൽ വീണതാകാമെന്നു കരുതുന്നു.
മോട്ടറിൽ വെള്ളം കയറാതെ വന്നതോടെ വീട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് ജഡം കണ്ടത്. ദുർഗന്ധം വമിക്കുന്നതിനാൽ ജഡത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് നിഗമനം.
വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ജഡം പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

