കുറ്റ്യാടി∙ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ടൗൺ. ടൗൺ കഴിഞ്ഞു കിട്ടാൻ വാഹനങ്ങൾക്കു മണിക്കൂറുകൾ കാത്തു കിടക്കേണ്ട
അവസ്ഥയാണ്. ടൗൺ ജംക്ഷനിലാണു ഗതാഗതക്കുരുക്ക് രൂക്ഷം.
പേരാമ്പ്ര, വയനാട്, മരുതോങ്കര, വടകര ഭാഗങ്ങളിൽ നിന്നും ഒരേസമയം വാഹനങ്ങൾ ടൗൺ ജംക്ഷനിൽ എത്തുമ്പോഴാണു ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഹോം ഗാർഡും പൊലീസും ഉണ്ടെങ്കിലും ഗതാഗതക്കുരുക്ക് അഴിക്കാനാവുന്നില്ല.വയനാട് റോഡിലേക്ക് വാഹനങ്ങൾ തിരിഞ്ഞു പോകുന്ന സ്ഥലത്തെ വീതി കുറവാണു ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
കഴിഞ്ഞ വർഷം 2 കോടിയിലേറെ രൂപ ചെലവിൽ ടൗണിൽ നവീകരം നടത്തിയെങ്കിലും റോഡിന്റെ വീതി കൂട്ടാനുള്ള നടപടി എടുത്തില്ല. അഴുക്കുചാൽ വീതി കൂട്ടിയതോടെ റോഡിന്റെ വീതി കുറയുകയാണുണ്ടായത്. അശാസ്ത്രീയ അഴുക്കുചാൽ നിർമാണത്തിനെതിരെ വ്യാപാരികൾ ഉൾപ്പെടെ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.ജനുവരി 1 മുതൽ കുറ്റ്യാടി ചന്ത തുടങ്ങുന്നതോടെ ഗതാഗതക്കുരുക്ക് ഇരട്ടിക്കും.
മാത്രമല്ല ജനുവരി 5 മുതൽ താമരശ്ശേരി ചുരത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി തിരിച്ചു വിടും.
ഇതോടെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാകും. ഇപ്പോൾ തന്നെ വയനാട് റോഡിൽ തളീക്കര ടൗൺ വരെയും പേരാമ്പ്ര റോഡിൽ ചെറിയകുമ്പളം വരെയും സദാസമയവും വാഹനങ്ങളുടെ നീണ്ട
നിരയാണ്.ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ തുടക്കമിട്ട കുറ്റ്യാടി ബൈപാസ് നിർമാണം പൂർത്തിയായിട്ടില്ല.
ഓത്തിയോട്ട് ബൈപാസ് നിർമാണ നടപടികൾ ഇതുവരെയും തുടങ്ങിയിട്ടുമില്ല.തൊട്ടിൽപാലം റോഡ് വീതി കൂട്ടിയാൽ ഒരു പരിധിവരെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാം. അതിന് ബന്ധപ്പെട്ട
അധികാരികൾ നടപടി എടുക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

