കോഴിക്കോട് ∙ സ്കൂൾ ബസുകളിൽ സിസിടിവി ക്യാമറ ഘടിപ്പിക്കണമെന്ന സർക്കാർ ഉത്തരവിന്റെ കാലാവധി പിന്നിട്ടിട്ടും പലതിലും സ്ഥാപിച്ചില്ല. അടുത്ത അധ്യയന ദിവസം മുതൽ പരിശോധന കർശനമാക്കാൻ മോട്ടർ എൻഫോഴ്സ്മെന്റ് വിഭാഗം തീരുമാനിച്ചു.
ബസിന്റെ മുൻവശത്തേക്കും പിൻവശത്തേക്കും കാഴ്ചയുള്ള ക്യാമറകളാണ് ഘടിപ്പിക്കേണ്ടത്. ആവശ്യമെങ്കിൽ ഒരു ക്യാമറ ബസിനുള്ളിലും ഘടിപ്പിക്കണം.
കഴിഞ്ഞ ഏപ്രിൽ 1 മുതൽ എല്ലാ സ്കൂൾ ബസുകളിലും നിരീക്ഷണ ക്യാമറ നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനിച്ചത്.
ഇതു സംബന്ധിച്ച് അധികൃതർ സ്കൂൾ മാനേജ്മെന്റുകൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ 6 മാസം പിന്നിട്ടിട്ടും ഒട്ടേറെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ സുരക്ഷാ മാർഗ നിർദേശങ്ങൾ ഇതുവരെ പാലിച്ചിട്ടില്ലെന്നാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറയുന്നത്.
തിങ്കളാഴ്ച സ്കൂൾ തുറക്കുമ്പോൾ സ്കൂൾ പരിസരത്തും ബസുകൾ നിർത്തുന്ന സ്ഥലത്തും വാഹന പരിശോധന നടത്താനാണ് മോട്ടർ വാഹന വിഭാഗത്തിന്റെ നീക്കം.
ക്യാമറ ഇല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തും. തുടർന്ന് ഒരാഴ്ച സമയപരിധി നൽകി ക്യാമറ ഘടിപ്പിക്കാൻ നിർദേശിക്കും.
തുടർന്നും നിയമം ലംഘിച്ചാൽ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്ന് ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

