ഒറ്റപ്പാലം ∙ വിയ്യൂർ സെൻട്രൽ ജയിലിനു മുന്നിൽ പൊലീസ് കസ്റ്റഡിയിൽനിന്നു ചാടിപ്പോയ കൊടുംകുറ്റവാളി ബാലമുരുകൻ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. എന്നാൽ ഇതേ സെൻട്രൽ ജയിലിൽ നിന്നു രണ്ടര വർഷം മുൻപു കടന്നുകളഞ്ഞ തമിഴ്നാട്ടുകാരനായ മറ്റൊരു കൊടുംകുറ്റവാളി ഇപ്പോഴും കാണാമറയത്താണ്.
ഒറ്റപ്പാലം പാലപ്പുറത്തു കവർച്ചയ്ക്കിടെ ദമ്പതികളെ ക്രൂരമായി ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ തടവുചാടിയ കുപ്രസിദ്ധ മോഷ്ടാവും പൊള്ളാച്ചി സ്വദേശിയുമായ ഗോവിന്ദരാജിനെ (പൂച്ചാണ്ടി ഗോവിന്ദരാജ്-53) കുറിച്ചാണു കേരള, തമിഴ്നാട് പൊലീസിനും ക്യൂ ബ്രാഞ്ചിനും സൂചന പോലും ലഭിക്കാത്തത്.
സംഭവസ്ഥലത്തുള്ളവരെ ആക്രമിച്ചു മോഷണം നടത്തുന്ന രീതി പിന്തുടരുന്നയാളാണ് ഗോവിന്ദരാജ്. ഒറ്റപ്പാലത്തെ കേസിൽ റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചു സ്പെഷൽ പ്രോസിക്യൂട്ടറെയും നിയമിച്ചു വിചാരണ തുടങ്ങിയതിനു പിന്നാലെ 2023 സെപ്റ്റംബർ 8ന് ആണു ഗോവിന്ദരാജ് ജയിലിൽ നിന്നു രക്ഷപ്പെട്ടത്.
2022 നവംബർ 11നു പുലർച്ചെയാണു വിമുക്തഭടനും എസ്ബിഐ റിട്ട.
ഉദ്യോഗസ്ഥനുമായ പാലപ്പുറം മുണ്ടൻഞാറ ആട്ടീരിയിൽ സുന്ദരേശ്വരനും (77) ഭാര്യ റിട്ട. അധ്യാപിക അംബികാദേവിയും (70) കവർച്ചയ്ക്കിടെ ആക്രമിക്കപ്പെട്ടത്.
വീടിന്റെ മേൽക്കൂരയിലെ ഓടുപാെളിച്ച് അകത്തുകടന്ന മോഷ്ടാവിനെ ദമ്പതികൾ കണ്ടതിനു പിന്നാലെയായിരുന്നു കയ്യിൽ കരുതിയിരുന്ന മടവാൾ ഉപയോഗിച്ച് ആക്രമണം.
അന്നു കയ്യിൽ കിട്ടിയ മൊബൈൽ ഫോണുമായി ഗോവിന്ദരാജ് സ്ഥലം വിട്ടു. ഗോവിന്ദരാജ് കൈക്കലാക്കിയ മാെബൈൽ ഫോണിന്റെ ടവർ ലാെക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു മണിക്കൂറുകൾക്കകം ഇയാളെ പാെലീസ് അറസ്റ്റ് ചെയ്തത്. സമാനമായ വേഗം തുടരന്വേഷണത്തിലും കുറ്റപത്രം തയാറാക്കലിലും പാെലീസ് പിന്തുടർന്നെങ്കിലും വിചാരണ തുടങ്ങിയതിനു പിന്നാലെ ഇയാൾ തടവു ചാടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

