തുറവൂർ ∙ ത്രിതല പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നടന്ന ചർച്ചകൾ പുറത്തുവന്നത് വിവാദമായി. അരൂർ, എഴുപുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ ചർച്ചകളാണു കത്തായും വിഡിയോ ദൃശ്യമായും പുറത്തായത്.
അരൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് പ്രതിനിധികളെ നിർദേശിക്കുന്നതിനും, കാലാവധി തീരുമാനിക്കുന്നതിനും ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ് അരൂർ ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാടിന് അയച്ച കത്തും, ഡിസിസി ഓഫിസിൽ എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ജില്ലാ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ വിഡിയോ ക്ലിപ്പുമാണ് അരൂർ, എഴുപുന്ന മേഖലയിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഡിസംബർ 26ന് ഡിസിസി പ്രസിഡന്റിന്റെ ലെറ്റർ ഹെഡിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് പായിക്കാടിന് എഴുതിയ കത്തിൽ അരൂർ പഞ്ചായത്തിൽ ഒന്നര വർഷം അധ്യക്ഷനായി സി.കെ.
പുഷ്പനും, തുടർന്നുള്ള രണ്ടര വർഷം വി.കെ. മനോഹരനും, അവസാനത്തെ ഒരു വർഷം പി.കെ.
നവാസിനും നൽകാൻ തീരുമാനിച്ചതായി 200 രൂപ പത്രത്തിൽ ഉഭയ സമ്മതപ്രകാരം കരാർ ഉണ്ടാക്കണമെന്ന് നിർദേശിക്കുന്നു. സി.കെ.പുഷ്പനെ പ്രസിഡന്റായി തിരഞ്ഞെടുത്തെങ്കിലും ഇങ്ങനെ ഒരു കത്ത് തനിക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാടിന്റെ വാദം.
എഴുപുന്ന പഞ്ചായത്തിൽ 7 അംഗങ്ങൾ പ്രസിഡന്റായി റീത്താമ്മയുടെയും വൈസ് പ്രസിഡന്റായായി പി.പി.
അനിലിന്റെയും പേരാണ് ഉയർത്തിയത്. ഈ സ്ഥാനങ്ങൾ ബിന്ദു ഷാജിക്കും വി.അനിൽകുമാറിനും ലഭിച്ചത് മണ്ഡലത്തിൽ ചാർജുള്ള ഉന്നത നേതാവിന്റെ ഇടപെടലിലാണെെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.
ഇത് സംബന്ധിച്ച തർക്കങ്ങൾ ഡിസിസി ഓഫിസിൽ ചർച്ച ചെയ്യുന്ന വിഡിയോ ആണ് ചർച്ചയാകുന്നത്. ഈ വിഡിയോ ചിത്രീകരിച്ചവരെയും അതിന് പിന്നിൽ സഹായം നൽകിയവരെയും കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാട് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

