തിരുവല്ല ∙ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ നടത്തിയ സംഗമം ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു.
വെറുപ്പിന്റെ കാലത്ത് സ്നേഹത്തിന്റെ പ്രചാരകരാകാൻ സമൂഹം മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
യുവജന സഖ്യം വൈസ് പ്രസിഡന്റ് ലിജോ ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റവ.ബൈജു തോമസ്, ട്രഷറർ അനു പി.അലക്സ്, മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വ, റവ.മാത്യു വർഗീസ്, റവ.ലിജോ സി.
ജോസഫ്, റവ.കെ.എം.മാത്യു, റവ.നിതിൻ പി.ഷിബു, റവ.മിഥുൻ കെ.ചാക്കോ, റവ.സുബിൻ സാം മാമ്മൻ എന്നിവർ പ്രസംഗിച്ചു. നിരണം–മാരാമൺ ഭദ്രാസന ട്രഷറർ അനീഷ് കുന്നപ്പുഴ, എബി മാത്യു രാജൻ, ഫിലിപ്പ് മാത്യു കുര്യൻ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

