2025ൽ ലോകത്തെ ഏറ്റവും അമ്പരിപ്പിച്ചൊരു കാര്യമേതെന്ന് ചോദിച്ചാൽ അതിലൊന്ന് ദാ ഇതായിരിക്കും – ‘ഇന്ത്യ സുഹൃദ് രാഷ്ട്രമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ‘ഫ്രണ്ട്’ ആയിട്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏറ്റവുമധികം ഇറക്കുമതി തീരുവ ആഘാതം അടിച്ചേൽപ്പിച്ച രാജ്യമായി ഇന്ത്യ’. എവിടെ മോദി-ട്രംപ് ഫ്രണ്ട്ഷിപ്പ് എന്നാണ് ഇതേക്കുറിച്ച് ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികളും റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ.
രഘുറാം രാജനും ചോദിച്ചത്.
രഘുറാം രാജൻ ഒരുപടി കൂടി കടന്ന് ഇങ്ങനെ പറഞ്ഞു – ‘‘മോദിയുടെ കരണത്തു കിട്ടിയ അടിയാണ് ട്രംപിന്റെ 50% താരിഫ്’’. പണ്ടും പാക്കിസ്ഥാനോട് അടുക്കാനുള്ള വെമ്പലാണ് യുഎസിന് ഉണ്ടായിരുന്നത്.
അന്നത് ഇന്ത്യയെ സോവിയറ്റ് യൂണിയന്റെ ചേരിയിലെത്തിച്ചു.
ഏറെക്കാലം കൊണ്ടാണ് ഇന്ത്യ സോവിയറ്റ് വലയിൽനിന്ന് പുറത്തുകടന്നതും വീണ്ടും യുഎസുമായി വലിയ ബന്ധം സ്ഥാപിച്ചതും. ആ ബന്ധത്തിനാണ് ഇപ്പോൾ വീണ്ടും വിള്ളൽ വീണതെന്നും രാജൻ പറഞ്ഞിരുന്നു.
അമേരിക്കയെയും ട്രംപിനെയും വിശ്വസിക്കാൻ കൊള്ളാതായോ? രാജൻ പറഞ്ഞതിന്റെ വിശദാംശങ്ങൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാം:
∙ ഇന്ത്യയുടെ ശത്രു: വെളിപ്പെടുത്തി മോദി
ഇന്ത്യയുടെ ‘ഏറ്റവും വലിയ ശത്രു’ ആരെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളും 2025ൽ ഏറെ ചർച്ചയായി. ഗുജറാത്തിലെ ഭാവ്നഗറിൽ ‘സമുദ്ര സെ സമൃദ്ധി’ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രസ്താവന.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനത്ത തീരുവ ചുമത്തിയതിനു പിന്നാലെ, എച്ച്1ബി വീസയിലും ഇന്ത്യയ്ക്ക് വൻ ആഘാതമാകുന്ന തീരുമാനം പ്രഖ്യാപിച്ച പശ്ചാത്തലത്തിലുമായിരുന്നു ആ വാക്കുകൾ.
ചടങ്ങിൽ മോദി മുൻ കോൺഗ്രസ് സർക്കാരുകൾക്കെതിരെയും ആഞ്ഞടിച്ചു. ആരെയാണ് മോദി ‘ശത്രു’ എന്ന് വിശേഷിപ്പിച്ചത്? കോൺഗ്രസിനെതിരെ അദ്ദേഹത്തിന്റെ വിമർശനം എന്തായിരുന്നു? വിശദാംശങ്ങൾ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കാം:
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

