പുത്തൂർ ∙ ആർ.ശങ്കറുടെ ജന്മഗ്രാമത്തിൽ നിന്നു ഗുരുധർമ പ്രചാരണ സംഘം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 34–ാമത് ശിവഗിരി തീർഥാടന പദയാത്രയ്ക്കു പ്രൗഢഗംഭീര തുടക്കം. പുത്തൂർ മണ്ഡപം ജംക്ഷനിലെ പെരിങ്ങോട്ടപ്പൻ മഹാദേവ ക്ഷേത്ര സന്നിധിയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ തീർഥാടന സമ്മേളനവും കൊടിക്കുന്നിൽ സുരേഷ് എംപി പദയാത്രയും ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണീയ ദർശനങ്ങൾ ലോകത്തിനു വഴിവിളക്കാണെന്നു മന്ത്രിയും സമൂഹത്തിന്റെ സർവതോമുഖമായ അഭിവൃദ്ധിയാണു ശിവഗിരി തീർഥാടനം ലക്ഷ്യമിടുന്നതെന്നു എംപിയും പറഞ്ഞു. സംഘം കേന്ദ്ര കമ്മിറ്റി ചെയർമാൻ എഴുകോൺ രാജ്മോഹൻ അധ്യക്ഷത വഹിച്ചു.
മതാതീത ആത്മീയ സമ്മേളനം പി.അയിഷപോറ്റി ഉദ്ഘാടനം ചെയ്തു.
ശിവഗിരി മഠത്തിലെ സ്വാമി സത്യാനന്ദ സരസ്വതി തീർഥാടന രഥത്തിൽ ദീപം തെളിച്ചു. സ്വാമി സുകൃതാനന്ദ പ്രഭാഷണം നടത്തി.
ശിവഗിരി തീർഥാടന പുരസ്കാരം ഗാന്ധിഭവൻ ഇന്റർനാഷനൽ ട്രസ്റ്റ് സ്ഥാപകൻ പുനലൂർ സോമരാജന് സമ്മാനിച്ചു. മാധ്യമ പ്രവർത്തകൻ കെ.ശശികുമാറിനെ ആദരിച്ചു.
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ഗുരുധർമ സംഘം പ്രവർത്തകരായ എഴുകോൺ രാജ്മോഹൻ, പി.ഒ.മാത്യൂസ്, കെ.ജയന്തി, ഡി.അനിൽകുമാർ എന്നിവരെ അനുമോദിച്ചു.
പദയാത്ര ഉപ ക്യാപ്റ്റൻമാരായ ശാന്തിനി കുമാരൻ, നടരാജൻ, രഞ്ജിനി ദിലീപ്, സുശീല മുരളീധരൻ, ശോഭന എന്നിവർ ചേർന്നു പീത പതാക ഏറ്റുവാങ്ങിയതോടെ പദയാത്രയ്ക്കു തുടക്കമായി. സംഘം ജന.സെക്രട്ടറി ബി.സ്വാമിനാഥൻ, എഴുകോൺ നാരായണൻ, ആർ.രാജശേഖരൻപിള്ള, കെ.സത്യപാലൻ കോട്ടാത്തല, ശിവരാജൻ മാന്താനം, ആർ.ഭാനു, പാത്തല രാഘവൻ, ഉണ്ണി പുത്തൂർ, അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഗുരുദേവ പ്രതിഷ്ഠ നടത്തി ആർ.ശങ്കറുടെയും ഗുരുദേവന്റെയും സ്വാമി ശാശ്വതീകാനന്ദയുടെയും പൂർണകായ മാതൃകകളും ആദ്യ തീർഥാടകരായ ‘അഞ്ച് മഞ്ഞക്കിളികളുടെ’ ഛായാചിത്രങ്ങളും സ്ഥാപിച്ച തീർഥാടന രഥത്തിനു പിന്നാലെ 300ൽ അധികം പീതാംബരധാരികളാണ് പദയാത്രയിൽ പങ്കെടുക്കുന്നത്.
വിവിധ കേന്ദ്രങ്ങളിൽ തീർഥാടന സമ്മേളനങ്ങൾ നടത്തും. വിവിധ ഇടങ്ങളിലെ സ്വീകരണങ്ങളും ഏറ്റുവാങ്ങി നാളെ രാത്രി പദയാത്ര ശിവഗിരി സമാധിയിലെത്തും.
31നു ഘോഷയാത്രയിൽ പങ്കെടുത്തു തീർഥാടകർ മടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

