ചിറയിൻകീഴ് ∙ വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു 2 യുവാക്കൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന 2 പേരെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളുടെ നില ഗുരുതരമാണ്. വക്കം കായിക്കര കടവിൽ വീട്ടിൽ അഭിൻ(20), വക്കം പാട്ടത്തുവിളാകം വെളിന്തറ വീട്ടിൽ ശ്രീനാഥ്(28) എന്നിവരാണ് മരിച്ചത്. അഞ്ചുതെങ്ങ് കേട്ടുപുര സ്വദേശി രാജേഷ്(27), കൊല്ലം പരവൂർ സ്വദേശി ജയകൃഷ്ണൻ എന്നിവർക്കാണു പരുക്കേറ്റത്.
വക്കം– നിലയ്ക്കാമുക്ക് റോഡിൽ പാട്ടത്തിൽമുക്ക് നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം വൈകിട്ട് 4.30നാണ് അപകടം. വക്കം ആങ്ങാവിളയിൽ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്ന അഭിന്റെ ബൈക്കും നിലയ്ക്കാമുക്കിലേക്കു സുഹൃത്തുക്കളുമായി പോയ ശ്രീനാഥിന്റെ സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി. നവാസ്–സുബൈദാ ബീവി ദമ്പതികളുടെ മകനാണു മരിച്ച അഭിൻ. സഹോദരങ്ങൾ: ആലിക്, ആഷിമ .
രവീന്ദ്രൻ–ബിന്ദു ദമ്പതികളുടെ മകനാണു ശ്രീനാഥ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

