കൊല്ലം∙ ആയുർവേദത്തെ ദേശീയ വൈദ്യശാസ്ത്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ആയുർവേദ റിട്ട. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കോ–ഒാർഡിനേറ്റർ ഡോ.കെ.പി ശ്രീനിവാസൻ.
ആയുർവേദ റിട്ട. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ഡോ. സി.ആർ.രവി അധ്യക്ഷത വഹിച്ചു.
കലാസന്ധ്യ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തൊടിയൂർ ശശികുമാർ, ജില്ലാ പ്രസിഡന്റ് ഡോ.
ആർ.ഹരീഷ്കുമാർ, ജില്ലാ സെക്രട്ടറി ഡോ. എ.സുരേഷ്കുമാർ, ജോയിന്റ് സെക്രട്ടറി ഡോ.
കെ.ടി.കോശി കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. ഓണപ്പാട്ട്, പൂക്കള മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വിജയിച്ച റിട്ട.മെഡിക്കൽ ഓഫിസർമാർക്കുള്ള സമ്മാനം വയോജന കമ്മിഷൻ ചെയർപഴ്സൻ കെ.സോമപ്രസാദ് വിതരണം ചെയ്തു.
ഭാരവാഹികൾ: ഡോ.
സി.ആർ.രവി(പ്രസി), ഡോ. എസ്.സത്യശീലൻ, ഡോ.
തൊടിയൂർ ശശികുമാർ, ഡോ. ലിസമ്മ മാത്യു(വൈപ്രസി), ഡോ.
കെ.എം.മാധവൻ(ജനസെക്ര), ഡോ. എൻ.എൽ.സെബാസ്റ്റ്യൻ, കെ.ഉസ്മാൻ, ഡോ.
എം.കുമാരൻ(ജോ.സെക്ര), ഡോ. വി.ജി.ജയരാജ്(ട്രഷ), ഡോ.
കെ.പി.ശ്രീനിവാസൻ(സ്റ്റേറ്റ് കോർഡിനേറ്റർ), ഡോ. കെ.കെ.സാവിത്രി (വനിതാ കമ്മിറ്റി ചെയർ പഴ്സൻ), ഡോ.
എം.പുഷ്പവല്ലി(കൺ). ഇന്ന് രാവിലെ 10നു നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ഡോ. സി.ആർ.രവി അധ്യക്ഷത വഹിക്കും.
2നു ഗുരുവന്ദനം ഡോ. എം.പി മിത്ര ഉദ്ഘാടനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

