പത്തനംതിട്ട ∙ ഓൾ ഇന്ത്യ ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എഐഡിഎസ്ഒ) സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു.
പത്തനംതിട്ട ടൗൺഹാളിൽ സംഘടിപ്പിച്ച സ്ഥാപക ദിനാചരണം കേന്ദ്ര വൈസ് പ്രസിഡന്റ് ഡോ.
ശുഭാങ്കർ ചാറ്റർജി ഉദ്ഘാടനം ചെയ്തു. നവ സമൂഹത്തെ സൃഷ്ടിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് എഐഡിഎസ്ഒയ്ക്ക് ഉള്ളതെന്നും അത് വിദ്യാർഥികൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുൻ സംസ്ഥാന സെക്രട്ടറിയും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ന്റെ സംസ്ഥാന കമ്മിറ്റിയംഗവുമായ ജ്യോതികൃഷ്ണൻ മുഖ്യ പ്രസംഗം നടത്തി.
രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് നടന്ന സമര പോരാട്ടങ്ങൾ നയിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കാൻ എഐഡിഎസ്ഒയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എസ്.അലീന അധ്യക്ഷനായ സമ്മേളനത്തിൽ കേന്ദ്ര വൈസ് പ്രസിഡന്റ് കെ.എസ് അശ്വിനി, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ബി.കെ.രാജഗോപാൽ, ഇ.എൻ.ശാന്തിരാജ്, ബിനു ബേബി, പത്തനംതിട്ട
ജില്ലാ പ്രസിഡന്റ് ആർ.അജിത്ത് എന്നിവർ പ്രസംഗിച്ചു.
ഹയർ എഡ്യുക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യാ ബില്ലിനെതിരെ, ആരവല്ലി മലനിരകൾ ഇടിച്ചു നിരത്താനുള്ള നീക്കത്തിനെതിരെ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെയുമുള്ള പ്രമേയങ്ങൾ യഥാക്രമം പ്രവിത.പി, മേഘനാഥ്.വി, അമൽ പീറ്റർ എന്നിവർ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആർ.അപർണ കർമ പദ്ധതി അവതരിപ്പിച്ചു.
തുടർന്ന് മുൻകാല പ്രവർത്തകരുടെ സംഗമവും സാംസ്കാരിക പരിപാടികളും നടന്നു.
സമ്മേളനത്തിന് മുന്നോടിയായി ടൗൺ സ്ക്വയറിൽ നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഖിൽ മുരളി, ഗോവിന്ദ് ശശി, അജിത് മാത്യു, ജതിൻ രാജീവിൻ, ആർ.മീനാക്ഷി, സുകന്യ കുമാർ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

