പൊയ്യ ∙ യുഡിഎഫിലെ ഔസേപ്പച്ചൻ ജോസ് (കോൺഗ്രസ്) പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 13-ാം വാർഡംഗമാണ്.
ഔസേപ്പച്ചൻ ജോസിനു 10 വോട്ടും എൽഡിഎഫിലെ സി.എൻ.സുധാർജുനന് 6 വോട്ടും ലഭിച്ചു. യുഡിഎഫ്-9, എൽഡിഎഫ്-6, സ്വതന്ത്രൻ-1 എന്ന നിലയിലായിരുന്നു പഞ്ചായത്തിലെ കക്ഷിനില.
ഇതിൽ സ്വതന്ത്രൻ, യുഡിഎഫിനു വോട്ട് ചെയ്തു.
9-ാം വാർഡിനെ പ്രതിനിധീകരിക്കുന്ന യുഡിഎഫിലെ ജോളി സജീവാണ് വൈസ് പ്രസിഡന്റ്. എൽഡിഎഫിലെ ശാരി രാജീവായിരുന്നു എതിർ സ്ഥാനാർഥി.
സ്വതന്ത്രന്റേതടക്കം 10 വോട്ടുകൾ നേടിയാണ് ജോളി തിരഞ്ഞെടുക്കപ്പെട്ടത്. മാള സബ് റജിസ്ട്രാർ ആർ.രാജി ആയിരുന്നു വരണാധികാരി.
ഔസേപ്പച്ചൻ ജോസ്
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ്, ഗവ.പോളിടെക്നിക് കെഎസ്യു യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് മത്സരിച്ചത്. മനയ്ക്കിൽ ജോസിന്റെയും സിൽവിയുടെയും മകനാണ്.
സഹോദരൻ: സോളമൻ.
ജോളി സജീവ് വൈസ് പ്രസിഡന്റ്
തുടർച്ചയായി മൂന്നാം തവണയാണ് ജോളി സജീവ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ ഭരണസമിതിയിൽ സ്ഥിരസമിതി അധ്യക്ഷയായിരുന്നു.
ഭർത്താവ്: സജീവ് കുന്നപ്പിള്ളി. മക്കൾ: ദിവ്യ, ദിനിൽ, ദിത്യ.
ഇതാദ്യം
‘പൊയ്യ ശുദ്ധജല വിതരണ പദ്ധതിയുടെയും ക്രിമറ്റോറിയത്തിന്റെയും നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കാനുള്ള നടപടിയെടുക്കും.
ഉപ്പുവെള്ള ഭീഷണിക്കു പരിഹാരം തേടും. മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്നവർക്കായി പഠന പരിശീലന കേന്ദ്രവും കായിക പരിശീലനത്തിനായി മൈതാനം നിർമിക്കാനുള്ള നടപടികൾക്കും മുൻഗണന നൽകും.
മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാനും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുവാനും പദ്ധതികൾ ആസൂത്രണം ചെയ്യും’– ഔസേപ്പച്ചൻ ജോസ് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

