തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അരങ്ങിൽ ശ്രീധരന്റെ രാഷ്ട്രീയ പ്രവർത്തന ശൈലിയും നിസ്വാർഥമായ പ്രതിബദ്ധതയും മാതൃകയാക്കണമെന്ന് കോഴിക്കോട് മേയർ ഒ സദാശിവൻ അഭിപ്രായപ്പെട്ടു.
അധികാരവികേന്ദ്രീകരണം ഫലപ്രാപ്തിയിലെത്തിക്കാൻ ജനപ്രതിനിധികൾ മുൻനിരയിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അരങ്ങിൽ ശ്രീധരൻ സോഷ്യൽ ആൻഡ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അരങ്ങിൽ ശ്രീധരൻ അനുസ്മരണവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് ചെയർമാൻ മനയത്ത് ചന്ദ്രൻ അധ്യക്ഷം വഹിച്ചു.
അഡ്വ. ആർ.എൻ.രഞ്ജിത് സ്വാഗതം പറഞ്ഞു.
അഡ്വ. വിനോദ് പയ്യട
അനുസ്മരണ പ്രസംഗം നടത്തി. എൻ.സി മൊയിൻകുട്ടി, എം.പി ശിവാനന്ദൻ, പി.എം തോമസ്മാസ്റ്റർ, കെ.കെ കൃഷ്ണൻ, പി.എം നാണു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ്, ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അജിത വിനോദൻ, ഷൈനി രാകേഷ്, പുഷ്പ ഓതയോത്, തൊടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എൻ മനോജ്, ഭാസ്കരൻ കൊഴുക്കല്ലൂർ എന്നിവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

