കോലഴി ∙ യുഡിഎഫ് വാശിയേറിയ മത്സരത്തിലൂടെ ഭരണം തിരിച്ചു പിടിച്ച കോലഴി പഞ്ചായത്തിൽ പ്രസിഡന്റായി കോൺഗ്രസിലെ എൻ.എ.സാബുവിനെ തിരഞ്ഞെടുത്തു. സുമിത ഷാജിയാണ് വൈസ് പ്രസിഡന്റ്.
20 അംഗ ഭരണ സമിതിയിൽ കക്ഷിനില യുഡിഎഫ്– 11, എൽഡിഎഫ് –7, എൻഡിഎ–2 എന്ന ക്രമത്തിലാണ്. ബിജെപി പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
കോൺഗ്രസ് സ്ഥാനാർഥികൾക്ക് 11 വോട്ടും ലഭിച്ചു.
100 ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ കെട്ടിക്കിടക്കുന്ന മുഴുവൻ ഫയലുകളും തീർപ്പാക്കും എന്ന് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ എൻ.എ.സാബു പറഞ്ഞു. വെള്ളം, വെളിച്ചം, റോഡ് എന്നിവയ്ക്കാണ് ഭരണ സമിതി പ്രഥമ പരിഗണന നൽകുന്നത്.
യുഡിഎഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാനായ സാബു കേരള ബാങ്ക് ജീവനക്കാരൻ കൂടിയാണ്.
കേരള ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ്, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. നാലാം തവണയാണ് പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിക്കുന്നത്.
1995– 2000 കാലഘട്ടത്തിൽ പഞ്ചായത്ത് അംഗമായും 2000– 2004ൽ പഞ്ചായത്ത് പ്രസിഡന്റായും 2010–15 കാലഘട്ടത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: ഷൈല.
മക്കൾ: ജിയ, ജിനി, അലക്സ്, ആൽബർട്ട്.
സുമിത ഷാജി വൈസ് പ്രസിഡന്റ്
യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത ഷാജി കുന്നത്തുപീടിക വാർഡിൽ നിന്ന് രണ്ടാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. 2015–2020ലാണ് ആദ്യം വിജയിക്കുന്നത്.
കുറ്റൂരിൽ ജനസേവന കേന്ദ്രം നടത്തി വരുന്നു. ഭർത്താവ്: ഷാജി.
മക്കൾ: പ്രണവ്, പവിത്ര. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

