പാക്കിസ്ഥാന്റെ താറുമാറായ റെയിൽവേ ശൃംഖലയെ പുനരുജ്ജീവിപ്പിക്കാൻ യുഎസ്. ലോക്കോമോട്ടീവുകൾ (എൻജിൻ) ഉൾപ്പെടെ നൽകി സഹായിക്കാമെന്ന് അമേരിക്ക ഏറ്റുവെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു.
ഇതോടൊപ്പം പാക്കിസ്ഥാനിലുണ്ടെന്ന് കരുതുന്ന അപൂർവ ധാതുക്കളെക്കുറിച്ച് (റെയർ എർത്ത് എലമെന്റ്സ്) പഠിക്കാനുള്ള സാന്നദ്ധതയും യുഎസ് അറിയിച്ചെന്നാണ് പാക്കിസ്ഥാൻ പറയുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ധനകാര്യ മന്ത്രി മുഹമ്മദ് ഔറങ്കസേബ് യുഎസ് സന്ദർശിച്ചിരുന്നു. വൈറ്റ്ഹൗസിൽ നടന്ന യുഎസ്-പാക്കിസ്ഥാൻ ഇക്കണോമിക് എൻഗേജ്മെന്റിന്റെ ഭാഗമായാണ് പാക്കിസ്ഥാനിൽ ബിസിനസ് പ്രവർത്തനങ്ങൾക്കുള്ള താൽപ്പര്യം യുഎസ് അറിയച്ചതെന്ന് ഒരു പാക്കിസ്ഥാനി പത്രം റിപ്പോർട്ട് ചെയ്തു.
യുഎസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഔറങ്കസേബ് ട്രംപിന്റെ ഇന്റർനാഷനൽ ഇക്കണോമിക് റിലേഷൻസ് സ്പെഷൽ അസിസ്റ്റന്റ് റെയ്മണ്ട് ഇമോറി കോക്സ്, സ്പെഷൽ അസിസ്റ്റന്റും നാഷനൽ സെക്യൂരിറ്റി കൗൺസിലിൽ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ സീനിയർ ഡയറക്ടറുമായ റിക്കി ഗിൽ എന്നിവരുമായും ചർച്ച നടത്തിയിരുന്നു.
ഇന്ത്യൻ വംശജനാണ് ഗിൽ. അടുത്തിടെ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മുൻകൈ എടുത്തതിന് നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ പ്രത്യേക അവാർഡും ഗില്ലിന് ലഭിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

