മുളങ്കുന്നത്തുകാവ് ∙ എൽഡിഎഫ് ഭരണം തിരിച്ചു പിടിച്ച മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ സിപിഎമ്മിലെ സിന്ധു അജയകുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സോണി സണ്ണിയാണു വൈസ് പ്രസിഡന്റ്.
16 അംഗ ഭരണ സമിതിയിൽ എൽഡിഎഫ്– 8, യുഡിഎഫ്– 7, എൻഡിഎ– ഒന്ന് എന്നീ ക്രമത്തിലാണു കക്ഷി നില. ബിജെപി പ്രതിനിധി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
എൽഡിഎഫ് സ്ഥാനാർഥികൾക്ക് 8 വോട്ടുകൾ വീതം ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒപ്പ് രേഖപ്പെടുത്താൻ മറന്നതിനാൽ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി.
പൂമല ഡാമിലെ ജല സ്രോതസ്സ് ഉപയോഗപ്പെടുത്തി 2015–20 കാലഘട്ടത്തിൽ രൂപം നൽകിയതും കഴിഞ്ഞ ഭരണ സമിതി പാതി വഴിയിൽ ഉപേക്ഷിച്ച സമഗ്ര കുടിവെള്ള പദ്ധതി പ്രഥമ പരിഗണന നൽകി നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റെടുത്ത സിന്ധു അജയകുമാർ പറഞ്ഞു.
സിന്ധു അജയകുമാർ അഭിഭാഷകയാണ്. ചിറക്കുന്ന് വാർഡിൽ നിന്നു കന്നി മത്സരത്തിലാണു ജയിച്ചത്.
സിഡിഎസ് ചെയർപഴ്സനായി പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: അജയകുമാർ.
മകൻ: അദ്വൈത്.
സോണി സണ്ണി വൈസ് പ്രസിഡന്റ്
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സോണി സണ്ണി രണ്ടാമത് തവണയാണ് പഞ്ചായത്തംഗമാകുന്നത്.
ഭർത്താവ്: സണ്ണി. മക്കൾ: സൗമ്യ, മീര.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

