അടാട്ട് ∙ മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 15ാം വാർഡിൽ നിന്നാണ് വിജയിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ നേരത്തെ വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു.
സംസ്ഥാന സർക്കാരിന്റെ മികച്ച പഞ്ചായത്തിനുളള പുരസ്കാരവും കേന്ദ്ര സർക്കാരിന്റെ നിർമൽ ഗ്രാം പുരസ്കാരവും അനിൽ അക്കര പ്രസിഡന്റ് പദവിയിൽ ഇരിക്കുമ്പോൾ ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ അനിൽ പ്രസിഡന്റായിരുന്ന അടാട്ട് പഞ്ചായത്തിനെ രാഹുൽ ഗാന്ധി മാതൃകയായി നിർദേശിച്ചതോടെ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചു.
ഭാര്യ: ജിനി. മക്കൾ: അജിത്ത്, അദിത്ത്.
അടാട്ട് പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി ശുദ്ധജല പദ്ധതികൾ ആരംഭിക്കുമെന്ന് അനിൽ അക്കര പറഞ്ഞു.
പഞ്ചായത്തിലെ മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കും. വെളിച്ചമില്ലാത്ത മേഖലകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനും മുൻഗണന നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അജിത കൃഷ്ണൻ വൈസ് പ്രസിഡന്റ്
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട
അജിത കൃഷ്ണൻ പഞ്ചായത്തിലേക്ക് മൂന്നാം തവണയാണ് മത്സരിച്ച് വിജയിക്കുന്നത്. കഴിഞ്ഞ ഭരണ സമിതിയിൽ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു.
ഒരു തവണ ജില്ലാ പഞ്ചായത്ത് അംഗവുമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

