തൃശൂര്‍: എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയിൽ കോൺഗ്രസ് ഭരണം പിടിച്ച ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ വീണ്ടും നടപടി. വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെ കോൺഗ്രസ് പുറത്താക്കി.
ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെതാണ് നടപടി. കുന്നംകുളത്തെ പൊലീസ് മർദ്ദനത്തിന് ഇരയായ സുജിത്തിനെ സംരക്ഷിച്ച കോൺഗ്രസ് നേതാവ് വർഗീസിന്റെ ഭാര്യയാണ് സബേറ്റ.
പഞ്ചായത്ത് പ്രസിഡന്റ് നിതീഷ് എ എമ്മിനെയും നേരത്തെ പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് നിതീഷിനെ പുറത്താക്കിയത്.
ആകെ 14 അംഗങ്ങളുള്ള ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ്- 6, യുഡിഎഫ്- 5, എസ്ഡിപിഐ- 2 ബിജെപി- ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ രണ്ടംഗങ്ങളും യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിധീഷിനെയും .
വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെയും പിന്തുണച്ചു. എന്നാല്‍ എസ്ഡിപിഐ പിന്തുണയില്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇരുവരോടും രാജിവെയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നാണ് രാജിവെക്കണമെന്ന നിര്‍ദേശമെത്തി. തുടര്‍ന്ന് ഡിസിസി നേതൃത്വം നിധീഷിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല.
ഇതോടെയാണ് നിധീഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. പിന്നാലെ സബേറ്റ വർഗീസിനെതിരെ സമാനമായ നടപടി സ്ഥീകരിക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

