ചെന്നൈ/തിരുവനന്തപുരം ∙ ശബരിമല സ്വർണപ്പാളിക്കേസിൽ ചോദ്യം ചെയ്ത ഡിണ്ടിഗൽ സ്വദേശി ഡി.മണിക്കു പിന്നിൽ വൻ സംഘമുണ്ടെന്ന നിഗമനത്തിൽ എസ്ഐടി. സൂചനകൾ ലഭിച്ചപ്പോൾ മുതൽ ഇയാളുടെ നീക്കങ്ങൾ ഡിണ്ടിഗലിലെത്തി പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
സാമ്പത്തിക ഇടപാടുകളും മറ്റും ശേഖരിച്ച ശേഷമാണു ചോദ്യം ചെയ്യലിലേക്കു കടന്നത്. മറ്റുള്ളവരുടെ പേരിലുള്ള 3 സിം കാർഡുകളാണ് ഇയാൾ ഉപയോഗിക്കുന്നതെന്നും ഡിണ്ടിഗൽ മേഖലയിൽ ഇയാൾക്ക് ‘പ്രത്യേക സംരക്ഷണം’ തന്നെയുണ്ടെന്നും കണ്ടെത്തി.
ഡിണ്ടിഗൽ പൊലീസ് എസ്ഐടി സംഘത്തോട് സഹകരിക്കാത്തതും ഇതുമൂലമാണെന്നു സംശയിക്കുന്നു.ഇതിനിടെ, ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയല്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി നൽകിയെന്നും ആവർത്തിച്ച മണി, തുടർന്നും തന്നെ വേട്ടയാടിയാൽ ജീവനൊടുക്കുമെന്നും ഭീഷണി മുഴക്കി.
വികാരാധീനനായി മാധ്യമങ്ങളോടു പ്രതികരിച്ച മണി, കഴിഞ്ഞ ദിവസത്തെ വാദങ്ങൾ വീണ്ടും ഉന്നയിച്ചു. നിരപരാധിയും സാധാരണക്കാരനുമാണ്. കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയത്.
സ്വർണ വ്യാപാരിയല്ല.
പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ല. കേരളത്തിലേക്ക് അധികം പോയിട്ടില്ല.
ശബരിമലയിലും പോകാറില്ല. ബാലമുരുകൻ എന്ന സുഹൃത്തിന്റെ സിമ്മാണ് ഉപയോഗിക്കുന്നത്.
ഈ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നു. കേസുമായി ബാലമുരുകനും ബന്ധമില്ല.
30നു നേരിട്ട് എസ്ഐടിക്കു മുന്നിൽ ഹാജരാകും. ഡി.മണിയല്ല, എംഎസ് മണിയാണ് എന്ന വാദവും ആവർത്തിച്ചു.
അതേസമയം, ചോദ്യംചെയ്തയാൾ മാറിയിട്ടില്ലെന്നും ഡി.
മണി എന്നത് ഡയമണ്ട് മണിയെന്നതിന്റെ ചുരുക്കപ്പേരാണെന്നും എം.എസ്.മണിയെന്ന മറ്റൊരു പേരും ഇയാൾക്കുണ്ടെന്നും എസ്ഐടി കരുതുന്നു.മണിയുടെ യഥാർഥ പേര് എം.സുബ്രഹ്മണ്യം എന്നാണെന്നും അതിന്റെ ചുരുക്കപ്പേരാണ് എം.എസ്.മണിയെന്നു അവർ ഉറപ്പിക്കുന്നു.ഡയമണ്ട് ബിസിനസ് നടത്തുന്നതുകൊണ്ടുള്ള വിളിപ്പേരാണ് ഡയമണ്ട് മണി.
ഇയാളുടെ അടുത്ത സുഹൃത്തായ ബാലമുരുകൻ, സഹായി ശ്രീകൃഷ്ണൻ എന്നിവരെ കേന്ദ്രീകരിച്ചാണ് സ്വർണപ്പാളിക്കടത്തിന്റെ അന്വേഷണം.റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണെന്നതടക്കം മണി പറഞ്ഞതെല്ലാം നുണയെന്നാണു പൊലീസിന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് ചോദ്യം ചെയ്യൽ തിരുവനന്തപുരത്തെ എസ്ഐടി ഓഫിസിലേക്കു മാറ്റിയത്. അതിനിടെ, ഉണ്ണിക്കൃഷ്ണൻ പോറ്റിയും ശ്രീകൃഷ്ണനും തമ്മിൽ ഫോൺ സംഭാഷണം നടത്തിയതിന്റെ സൂചനയും എസ്ഐടിക്കു ലഭിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

