‘‘ഏയ്… ചേട്ടാ.. കടുപ്പം കൂട്ടി ഒരു ചായ’’ ചായയ്ക്ക് ഓർഡർ കൊടുക്കാൻ വരട്ടെ.
നമ്മൾ ഈ കുടിക്കുന്ന ചായ തന്നെയാണോ ശരിക്കുള്ള ചായ..?
‘കമീലിയ സിനിസിസ്’ എന്ന ശാസ്ത്രീയ നാമത്തിലുള്ള തേയിലച്ചെടിയിൽ നിന്ന് ഉൽപാദിപ്പിക്കുന്നവയെ മാത്രമേ ഇനി മുതൽ ചായ എന്ന ലേബലിൽ വിൽക്കാൻ പാടുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നിർദേശം.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ലേബലിങ് തടയുകയാണ് ലക്ഷ്യം. പൂക്കൾ, ഔഷധ സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിട്ട് തിളപ്പിച്ചെടുക്കുന്ന പാനീയങ്ങളെ ‘ചായ’ എന്ന പേരിൽ വിപണിയിലെത്തിക്കുന്നത് വർധിക്കുന്നതിനെത്തുടർന്നാണ് നീക്കം.
എന്നാൽ ഇവയൊന്നും യഥാർഥ തേയിലച്ചെടിയിൽ നിന്നുള്ളവയല്ലെന്നാണ് എഫ്എസ്എസ്ഐയുടെ കണ്ടെത്തൽ. ഗ്രീൻ ടീ, കാംഗ്ര ടീ, ഇൻസ്റ്റന്റ് ടീ എന്നിവയുൾപ്പെടെയുള്ളവ തേയിലയിൽനിന്ന് തയാറാക്കിയവയാകണമെന്നും എഫ്എസ്എസ്എഐ നിർദേശിക്കുന്നു.
ഇറക്കുമതി ചെയ്യുന്നവർക്കും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കും നിബന്ധന ബാധകമാണ്.
തേയില അല്ലാത്ത സസ്യങ്ങളിൽ നിന്നുള്ള മിശ്രിതങ്ങളെ ചായയെന്ന് വിശേഷിപ്പിച്ചാൽ മിസ്ബ്രാൻഡിങ്ങായി കണക്കാക്കി നിയമനടപടിയെടുക്കുമെന്നും അതോറിറ്റിയുടെ മുന്നറിയിപ്പിലുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

