കൊല്ലങ്കോട് ∙ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ അശ്വതി ദാസ് (24) എത്തുമ്പോൾ ഒരു കുടുംബത്തിലെ മൂന്നാം തലമുറയുടെ വരവ് കൂടിയാവുകയാണ്. മൂന്നു പതിറ്റാണ്ടിലേറെക്കാലം കൊല്ലങ്കോട് പഞ്ചായത്ത് അധ്യക്ഷനായിരുന്ന മുൻ എംഎൽഎ സി.വാസുദേവമേനോന്റെ സഹോദരൻ സി.ഗംഗാധരമേനോന്റെ പൗത്രിയാണ് അശ്വതിദാസ്. 1953 മുതൽ 87 വരെ സി.വാസുദേവമേനോനും 2020 മുതൽ 2025 വരെ അദ്ദേഹത്തിന്റെ മകൻ കെ.സത്യപാലും കൊല്ലങ്കോട് പഞ്ചായത്തിന്റെ അധ്യക്ഷ പദത്തിലുണ്ടായിരുന്നു.
കെ.സത്യപാലിന്റെ പാത പിന്തുടർന്നാണ് അശ്വതി ദാസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. അശ്വതി ദാസിന്റെ അച്ഛനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന എ.ദേവീദാസ് രണ്ടു തവണ കൊല്ലങ്കോട് പഞ്ചായത്ത് അംഗമായിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നു എൽഎൽബി പൂർത്തിയാക്കിയ അശ്വതി ഇപ്പോൾ കണ്ണൂർ ലോ കോളജിൽ എൽഎൽഎം വിദ്യാർഥിനിയാണ്.
പ്രിയകലയാണ് അമ്മ. സഹോദരി: ആരതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

