കൊച്ചി/ ആലപ്പുഴ ∙ വാഹന പരിശോധന സംബന്ധിച്ച് ഇതിനോടകം സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെ മുൻപു പുറത്തിറക്കിയ സർക്കുലറുകളുടെ നഗ്നമായ ലംഘനമാണു ചെല്ലാനത്ത് ഉണ്ടായതെന്നു പരുക്കേറ്റ അനിലിന്റെ ബന്ധുക്കൾ പറയുന്നു. വേഗത്തിൽ വന്ന വാഹനം പിടിച്ചു നിർത്താനാണു പൊലീസ് ശ്രമിച്ചത്. ഇതാണ് അപകടത്തിനു വഴി വച്ചത്.
യുവാക്കൾ നിയമലംഘനം നടത്തിയാൽ പോലും വാഹനത്തിന്റെ റജിസ്ട്രേഷൻ വിവരങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാവുന്നതേയുള്ളൂ.
പരുക്കേറ്റു ചോരയിൽ കുളിച്ചു കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാതിരുന്നതു ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാണ്. പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ചതാണെങ്കിൽ യുവാക്കളെ വീട്ടിൽ പറഞ്ഞു വിടുകയാണോ സ്വാഭാവികമായും പൊലീസ് ചെയ്യുക എന്നും ഇവർ ചോദിക്കുന്നു. യുവാവിനു ഗുരുതര പരുക്കേറ്റുവെന്നും സംഭവം വിവാദമായെന്നും ബോധ്യമായപ്പോൾ കഥ മെനയുകയാണു പൊലീസ് എന്നാണ് ഇവരുടെ പരാതി.
പൊലീസുകാർക്കെതിരെ നടപടിയെടുക്കും വരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും കുടുംബം അറിയിച്ചു. അതേസമയം, അപകടസമയത്തു സഹപ്രവർത്തകനു ഗുരുതരമായി പരുക്കേറ്റതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയായെന്നും അപ്പോഴത്തെ തിരക്കിലാണു സിപിഒ ബിജുമോനെ മാത്രം ആശുപത്രിയിൽ എത്തിച്ചതെന്നും കണ്ണമാലി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ പറഞ്ഞതായി അനിലിന്റെ സുഹൃത്തുക്കൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

