കണ്ണൂർ∙ കണ്ണൂർ കോർപറേഷനെ ഇനി പി.ഇന്ദിര നയിക്കും. 10 വർഷം പൂർത്തിയായ കോർപറേഷന്റെ 6–ാമത് മേയറായാണു ഇന്ദിര ചുമതലയേറ്റത്.
2015–20 കാലഘട്ടത്തിൽ കോർപറേഷന്റെ പ്രഥമ മേയറായി സിപിഎമ്മിലെ ഇ.പി.ലതയും പിന്നീട് ഭരണമാറ്റത്തിന് ശേഷം കോൺഗ്രസിലെ സുമ ബാലകൃഷ്ണൻ, മുസ്ലിം ലീഗിലെ സി.സീനത്ത് എന്നിവരും മേയറായി. 2020–25 ഘട്ടത്തിൽ കോൺഗ്രസിലെ ടി.ഒ.മോഹനനും മുസ്ലിം ലീഗിലെ മുസ്ലിഹ് മഠത്തിലും മേയറായി.
ഇവരുടെ പിൻഗാമിയായാണു മേയറായി ഇന്ദിര എത്തുന്നത്.
പി.ഇന്ദിരയ്ക്ക് 36 വോട്ടും എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഎമ്മിലെ വി.കെ.പ്രകാശിനിക്കു 15 വോട്ടും ബിജെപി സ്ഥാനാർഥിയായി മത്സരിച്ച അർച്ചന വണ്ടിച്ചാലിനു 4 വോട്ടും ലഭിച്ചു. ഏക എസ്ഡിപിഐ കൗൺസിലറുടെ വോട്ട് അസാധുവായി.
മുസ്ലിം ലീഗിലെ കെ.ടി.താഹിർ ആണ് മേയർ സ്ഥാനത്തേക്ക് പി.ഇന്ദിരയുടെ പേര് നിർദേശിച്ചത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ റിജിൽ മാക്കുറ്റി പിന്താങ്ങി. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച തിലാന്നൂർ ഡിവിഷൻ കൗൺസിലർ വി.കെ.പ്രകാശിനിയുടെ പേര് ഇ.ബീന നിർദേശിച്ചു.
സി.സി.ഗംഗാധരൻ പിന്താങ്ങി. ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ടെംപിൾ ഡിവിഷൻ കൗൺസിലർ അർച്ചന വണ്ടിച്ചാലിന്റെ പേര് എ.കെ.മജേഷ് നിർദേശിച്ചു.
പി.മഹേഷ് പിന്താങ്ങി.
കോർപറേഷന്റെ മൂന്നാം ഭരണസമിതിയിൽ 5ാം ഡപ്യൂട്ടി മേയറായി കെ.പി.താഹിർ. കോൺഗ്രസിലെ പി.ഇന്ദിര, പി.കെ.രാഗേഷ്, മുസ്ലിം ലീഗിലെ സി.സമീർ, കെ.ഷബീന എന്നിവരാണ് നേരത്തെ ഡപ്യൂട്ടി മേയർ ആയവർ.
സംഘടനാ രംഗത്തെ നേതൃപാടവവുമായാണ് താഹിർ ഡപ്യൂട്ടി മേയർ പദവി ഏറ്റെടുത്തത്. ഉച്ചയ്ക്ക് നടന്ന ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടപടി ക്രമങ്ങൾ വരണാധികാരിയായ കലക്ടർ അരുൺ കെ.വിജയൻ നിയന്ത്രിച്ചു.
യുഡിഎഫ് ഡപ്യൂട്ടി മേയർ സ്ഥാനാർഥിയായി കെ.പി.താഹിറിന്റെ പേര് റിജിൽ മാക്കുറ്റി നിർദേശിച്ചു. പി.ഷമീമ പിന്താങ്ങി.
എൽഡിഎഫ് ഡപ്യൂട്ടി മേയർ സ്ഥാനാർഥിയായി എം.പി.അനിൽ കുമാറിന്റെ പേര് ഡോ.കെ.സി.വൽസല നിർദേശിച്ചു. വി.പുരുഷോത്തമൻ പിന്താങ്ങി.
ബിജെപിയുടെ ഡപ്യൂട്ടി മേയർ സ്ഥാനാർഥിയായി എ.കെ.മജേഷിന്റെ പേര് പി.മഹേഷ് നിർദേശിച്ചു.
ദീപ്തി വിനോദ് പിന്താങ്ങി. പി.കെ.താഹിറിന് 35 വോട്ടും എം.പി.അനിൽ കുമാറിന് 15 വോട്ടും എ.കെ.മജേഷിനു 4 വോട്ടും ലഭിച്ചു.
എസ്ഡിപിഐ കൗൺസിലറുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിൽ ക്രോസ് മാർക്കിന് പകരം ഒപ്പ് രേഖപ്പെടുത്തിയതിനാൽ മേയർ പി.ഇന്ദിരയുടെ വോട്ട് അസാധുവായി.
കൗൺസിൽ ഹാളിൽ നിന്നു മാധ്യമങ്ങളെ ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നടത്തിയത്.
വണാധികാരിയായ കലക്ടർ അരുൺ കെ.വിജയൻ മേയർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഒരു മണിക്കൂർ എടുത്താണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചത്.
കൗൺസിൽ ഹാളിൽ മേയറെ കൗൺസിലർമാരും പാർട്ടി നേതാക്കളും എത്തി ഹാരാർപ്പണം നടത്തി. പിന്നീട്, സ്റ്റേഡിയം കോർണറിൽ സജ്ജമാക്കിയ വേദിയിൽ ഈശ്വരനാമത്തിലാണു മേയറായി ഇന്ദിര സത്യപ്രതിജ്ഞ ചെയ്തത്.
കലക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. അനുമോദന യോഗത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സുധാകരൻ എംപി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ടി.ഒ.മോഹനൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരിം ചേലേരി, സിഎംപി ജനറൽ സെക്രട്ടറി സി.എ.അജീർ, സജീവ് ജോസഫ് എംഎൽഎ എന്നിവർ പ്രസംഗിച്ചു.
അല്ലാഹുവിന്റെ നാമത്തിലാണ് താഹിർ ഡപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തത്.
മേയർ പി.ഇന്ദിര സത്യവാചകം ചൊല്ലിക്കൊടുത്തു. അനുമോദന യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, ജില്ലാ പ്രസിഡന്റ് അബ്ദുൽ കരിം ചേലേരി, ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുല്ല, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ടി.ഒ.മോഹനൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, മുസ്ലിഹ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു. അഴിമതി രഹിത കണ്ണൂർ കോർപറേഷൻ ഭരണത്തിന് മേയർക്കു പൂർണ പിന്തുണ നൽകുന്നതായി സിപിഎം കൗൺസിലർ വി.കെ.പ്രകാശിനി അനുമോദന യോഗത്തിൽ ഉറപ്പ് നൽകി. കോർപറേഷനിലെ ആകെയുള്ള 56 ഡിവിഷനുകളിൽ യുഡിഎഫ് –36, എൽഡിഎഫ് –15, ബിജെപി– 4, എസ്ഡിപിഐ– 1 എന്നിങ്ങനെയാണ് സീറ്റ് നില.
പി.
ഇന്ദിര
∙മാടായി ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് കെഎസ്യു പ്രവർത്തകയാകുന്നത്. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ.വനിതാ കോളജിൽ ഡിഗ്രിക്കു പഠിക്കുമ്പോൾ കെഎസ്യു ജില്ലാ സെക്രട്ടറിയായി.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ നേതൃത്വത്തിൽ എല്ലാ സീറ്റും നേടി യൂണിയൻ ചെയർമാനായപ്പോൾ അന്ന് അനുമോദിക്കാനെത്തിയത് കോൺഗ്രസ് നേതാവ് കെ.കരുണാകരനായിരുന്നു. അദ്ദേഹമാണ് രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ഇന്ദിരയോട് ആവശ്യപ്പെട്ടത്.
ബ്രണ്ണൻ കോളജിൽ പിജിക്കു ചേർന്നെങ്കിലും പാതിവഴിയിൽ നിർത്തി നിയമപഠനത്തിനു ചേർന്നു. വക്കീലായി കണ്ണൂരിലെത്തിയതോടെ രാഷ്ട്രീയത്തിലും സജീവമായി.
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായി. 1991ൽ ആദ്യത്തെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ രാമന്തളി ഡിവിഷനിൽ നിന്ന് പി.കെ.ശ്രീമതിക്കെതിരെ മത്സരിച്ചു.
പിന്നീട് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുകോട്ടയായ കുഞ്ഞിമംഗലം ഡിവിഷനിൽ നിന്നും മത്സരിച്ചെങ്കിലും ജയിച്ചില്ല. കണ്ണൂർ മുനിസിപ്പാലിറ്റിയിൽ കണ്ണോത്തുംചാൽ വാർഡിൽ മത്സരിച്ചു ജയിച്ചതോടെ കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തനം. 2011ൽ കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിൽ നിന്നു ടി.വി.രാജേഷിനെതിരെ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. കല്യാശ്ശേരിയിൽ അതുവരെയുണ്ടാകാത്ത പ്രവർത്തനമാണ് ഇന്ദിരയുടെ നേതൃത്വത്തിൽ ഉണ്ടായത്.
കണ്ണൂർ കോർപറേഷൻ രൂപീകരിച്ചപ്പോൾ കാനത്തൂർ ഡിവിഷനിൽ നിന്നു ജയിച്ചു. കഴിഞ്ഞ ഭരണസമിതിയിൽ ഉദയംകുന്ന് ഡിവിഷനിൽനിന്നാണ് ജയിച്ചതും ഡപ്യൂട്ടി മേയറായതും.
പയ്യാമ്പലത്തുനിന്നായിരുന്നു ഇക്കുറി ജയം. പഴയങ്ങാടി വേങ്ങരയിൽ പരേതനായ ബാലകൃഷ്ണൻ–ശാന്ത ദമ്പതികളുടെ മകൾ. ഭർത്താവ് കെ.വി.പ്രേമാനന്ദ് (സ്കൂൾ ഓഫ് മാത്തമാറ്റിക്സ്). മക്കൾ: അക്ഷത, നീരജ്.
കെ.പി.
താഹിർ
∙ വാരം ഡിവിഷനിൽ നിന്നാണ് താഹിർ കൗൺസിലറായി ജയിച്ചത്. ലീഗ് വിമത ഭീഷണി മറികടന്നാണ് ജയം.
നിലവിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, ദേശീയ കൗൺസിൽ അംഗം, സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ സിഎച്ച് സെന്റർ വർക്കിങ് ചെയർമാൻ, പുറത്തീൽ മഹൽ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

