വൃക്ക തകരാർ എന്നാൽ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനും ശരീരത്തിലെ ദ്രാവകങ്ങളുടെ അളവ് നിയന്ത്രിക്കാനും വൃക്കകൾക്ക് കഴിയാതെ വരുന്ന അവസ്ഥയാണ്. വൃക്ക തകരാർ എന്നാൽ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനും ശരീരത്തിലെ ദ്രാവകങ്ങളുടെ അളവ് നിയന്ത്രിക്കാനും വൃക്കകൾക്ക് കഴിയാതെ വരുന്ന അവസ്ഥയാണ്. യുഎസിൽ പ്രായപൂർത്തിയായവരിൽ ഏഴ് പേരിൽ ഒരാൾക്ക് വിട്ടുമാറാത്ത വൃക്കരോഗം ഉള്ളതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്നി ഡിസീസ് വ്യക്തമാക്കുന്നു.
മിക്കവരും പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങൾ അഗണിക്കുന്നത് രോഗ സാധ്യത കൂട്ടുന്നു. നിരവധി ഘടകങ്ങൾ വൃക്കരോഗത്തിന് കാരണമാകുമെങ്കിലും ചില ദൈനംദിന ശീലങ്ങൾ വൃക്കകളെ തകരാറിലാക്കും.
വൃക്കകൾ പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് അവയെ ഗുരുതരമായി ബാധിക്കും.
നിർജ്ജലീകരണം വൃക്കകളിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടാൻ കാരണമാവുകയും കല്ലുകൾ രൂപപ്പെടുകയും ചെയ്യുന്നു. ഇത് പെട്ടെന്ന് വൃക്ക അണുബാധയ്ക്ക് കാരണമാകും.
വെള്ളം കുടിക്കാതിരിക്കുന്നത് വൃക്കകളെ തകരാറിലാക്കും ശരീരത്തിന് ശരിയായി പ്രവർത്തിക്കാൻ പ്രോട്ടീൻ ആവശ്യമാണെങ്കിലും അമിതമായ ഉപഭോഗം വൃക്ക തകരാറുകൾ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം വൃക്കകളെ കൂടുതൽ സമയം പ്രവർത്തിക്കാൻ നിർബന്ധിതരാക്കുന്നു.
ഇത് 40 വയസ്സിനു ശേഷം വൃക്കയ്ക്ക് തകരാറുകൾ ഉണ്ടാക്കുന്നു. മിക്കവാറും എല്ലാ സ്ത്രീകളും അപകടസാധ്യത തിരിച്ചറിയാതെ മൂത്രം പതിവായി പിടിച്ചുനിർത്തുന്നത് കാണാം.
40 വയസ്സിനു ശേഷം മൂത്രസഞ്ചിയുടെയും വൃക്കയുടെയും പ്രവർത്തനം വേഗത്തിൽ കുറയുന്നു. മണിക്കൂറോളം മൂത്രം പിടിച്ചുനിർത്തുന്നത് ബാക്ടീരിയകൾ പെരുകാൻ കാരണമാകുന്നു.
ഇത് ഗുരുതരമായ അണുബാധകൾക്ക് കാരണമാകുന്നു. ആവർത്തിച്ചുള്ള അണുബാധകൾ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം.
പതിവായി മൂത്രം പിടിച്ചുവയ്ക്കുന്ന സ്ത്രീകൾക്ക് വൃക്കരോഗ സാധ്യത അഞ്ചിരട്ടിയാണെന്ന് പഠനങ്ങൾ പറയുന്നു. പുകവലി ശീലം വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു.
രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തി വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അവ ശരിയായി പ്രവർത്തിക്കുന്നതിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു. പുകവലി വൃക്കയിലെ ക്യാൻസറിന് വരെ കാരണമാകാം.
പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത 60 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിൽ ആവശ്യത്തിൽ അധികം ഉപ്പ് എത്തുന്നത് ഫ്ലൂയിഡ് ലെവൽ നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഇത് കാലക്രമേണ വൃക്കകളെ സമ്മർദ്ദത്തിലാക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

