ഒടിടി പ്ലാറ്റ്ഫോമുകളിലെ വെബ്സീരീസുകൾ തുണച്ചു; സ്ക്രീനിലൂടെ പ്രേക്ഷകരെ മോഹിപ്പിച്ച വടക്കു കിഴക്കൻ ഇന്ത്യയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്. ഫാമിലിമാൻ സീസൺ 3, പാതാൾലോക് 2, ഡൽഹി ക്രൈംസ് 3 എന്നീ സീരീസുകളുടെ സ്വാധീനം കാരണം ഈ ഭാഗത്തേക്കുള്ള സഞ്ചാരികളുടെ വരവിൽ വൻകുതിച്ചു ചാട്ടമുണ്ടായെന്ന് യാത്രാ ബുക്കിങ് പ്ലാറ്റ്ഫോമായ ഇക്സിഗോ റിപ്പോർട്ട് പറയുന്നു.
വടക്കു കിഴക്കൻ നഗരങ്ങളായ ദിമപുർ, അഗർത്തല, ഗുവാഹത്തി, ഇംഫാൽ, ഇറ്റാനഗർ വിമാനത്താവളങ്ങളിലേക്ക് 2025ൽ മുൻ വർഷത്തേക്കാൾ വളരെക്കൂടുതൽ യാത്രക്കാരെത്തിയെന്നാണ് കണക്ക്.
2025ൽ ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര ടിക്കറ്റ് ബുക്കിങ്ങിലെ പ്രിയ ഇടങ്ങൾ ജപ്പാനും ദക്ഷിണ കൊറിയയുമാണ്.
മഹാ കുംഭമേള കാണാൻ പ്രയാഗ്രാജിലേക്ക് ടിക്കറ്റ് എടുത്തവരിൽ ഭൂരിഭാഗവും ജെൻസി തലമുറയിൽ പെട്ടവരാണെന്നും റിപ്പോർട്ട് പറയുന്നു. മുൻവർഷത്തേക്കാൾ 20 മടങ്ങിലേറെ ബസ് ടിക്കറ്റ് ബുക്കിങ്ങാണ് പ്രയാഗ്രാജിലേക്ക് നടന്നത്.
ഇതിലേറെയും ജെൻസികൾ. ഇക്സിഗോ വഴി ഏറ്റവും കൂടിയ നിരക്കിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്തതും പ്രയാഗ്രാജിലേക്ക് തന്നെ.
മുംബൈയിൽനിന്ന് 92,644 രൂപയ്ക്ക്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

