തൃശൂർ ∙ 15,000 ക്രിസ്മസ് പാപ്പമാർ ഇന്നു സ്വരാജ് റൗണ്ടിൽ നൃത്തം ചെയ്യും. ക്രിസ്മസ്–പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതയും തൃശൂർ പൗരാവലിയും ചേർന്നു സംഘടിപ്പിക്കുന്ന ‘ബോൺ നതാലെ’ ഇന്ന്.
ക്രിസ്മസ്പാപ്പ സംഗമവും നിശ്ചലദൃശ്യങ്ങൾ അടങ്ങുന്ന ഘോഷയാത്രയുമാണു ബോൺ നതാലെയുടെ ആകർഷണം. വൈകിട്ട് 5ന് സെന്റ് തോമസ് കോളജിലെ പാലോക്കാരൻ സ്ക്വയറിൽ നിന്നാരംഭിക്കുന്ന സാന്താക്ലോസ് റാലി സ്വരാജ് റൗണ്ട് ചുറ്റി തിരികെ കോളജിൽ സമാപിക്കും.
ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) സാധ്യതകൾ പ്രയോജനപ്പെടുത്തി നിർമിക്കുന്ന ചലിക്കുന്ന 4 ഫ്ലോട്ടുകൾ ഉൾപ്പെടെ ആകെ 15 ഫ്ലോട്ടുകൾ ഘോഷയാത്രയിലുണ്ടാകും.
2013ൽ ആരംഭിച്ച ബോൺ നതാലെയുടെ 13–ാം പതിപ്പാണിത്. 2014ൽ ഏറ്റവും കൂടുതൽ ക്രിസ്മസ് പാപ്പമാരെ പങ്കെടുപ്പിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
ബോൺ നതാലെയുടെ ഭാഗമായി നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ, സമാപന ചടങ്ങിൽ കൈമാറും. ശക്തൻ നഗറിലെ എക്സിബിഷൻ ഗ്രൗണ്ടിൽ 24ന് ആരംഭിച്ച ബോൺ നതാലെ പ്രദർശനം ജനുവരി 5നാണു സമാപിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

