ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരരെ ലക്ഷ്യമിട്ടുള്ള യുഎസ് ആക്രമണം, യുഎസും യൂറോപ്യൻ രാജ്യങ്ങളും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അറുതിയാവാത്ത റഷ്യ-യുക്രെയ്ൻ പോര്, കരീബിയൻ കടലിൽ വെനസ്വേലയെ വിരട്ടിനിർത്തിയ ട്രംപിന്റെ നീക്കം… പ്രതിരോധ ഓഹരികൾക്ക് ആവേശം പകരാൻ ഇതിൽപ്പരം മറ്റെന്തു വേണം!
ഇന്ത്യയിലും പ്രതിരോധ കമ്പനികളുടെ കുതിപ്പ്
കേന്ദ്ര സർക്കാരിന് കീഴിലെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) യോഗം ഇന്ന് നടക്കാനുമിരിക്കേയാണ് ഇന്ത്യൻ പ്രതിരോധ ഓഹരികളുടെ കുതിപ്പ്. തുടർച്ചയായ 5-ാം ദിവസമാണ് പ്രതിരോധ ഓഹരികളുടെ നേട്ടം.
പ്രതിരോധ മേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പാക്കുന്നതും നിക്ഷേപങ്ങളും സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഇന്നത്തെ യോഗത്തിലുണ്ടാകും. അതിർത്തിയിൽ പാക്കിസ്ഥാൻ, ചൈന, ബംഗ്ലദേശ് എന്നിവ ശല്യമായി മാറുന്ന പശ്ചാത്തലത്തിലുമാണ് ഇന്നത്തെ യോഗം.
ഭാരത് ഇലക്ട്രോണിക്സ് ഓഹരി ഒരു ശതമാനം ഉയർന്നു.
പരസ് ഡിഫൻസ്, എംടാർ ടെക്നോളജീസ്, മാസഗോൺ ഡോക്ക് എന്നിവ 3% വരെ നേട്ടത്തിലേറി. കേരളം ആസ്ഥാനമായ പൊതുമേഖലാ കമ്പനി കൊച്ചിൻ ഷിപ്യാഡ് 2 ശതമാനത്തിലധികം നേട്ടത്തിൽ വ്യാപാരം ചെയ്യുന്നു.
നിഫ്റ്റി ഡിഫൻസ് സൂചികയും ഒരു ശതമാനത്തിലേറെ ഉയർന്നിട്ടുണ്ട്.
പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരവാദ സംഘടനങ്ങൾ ഉയർത്തുന്ന ഉപദ്രവങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കുറി പ്രതിരോധ ബജറ്റ് ഇന്ത്യ വൻതോതിൽ ഉയർത്തുമെന്ന വിലയിരുത്തലുകളും ശക്തമാണ്. ഇതും ഈ രംഗത്തെ കമ്പനികളുടെ ഓഹരികളിൽ വാങ്ങൽ താൽപ്പര്യം ഉയർത്തുന്നു.
നൈജീരിയയിൽ യുഎസ് ശക്തവും മാരകവുമായ ആക്രമണം ആരംഭിച്ചെന്നാണ് ട്രംപ് പറഞ്ഞത്. മരിച്ച ഭീകരർക്ക് ഉൾപ്പെടെ ട്രംപ് ‘ഹാപ്പി ക്രിസ്മസ്’ ആശംസ നേരുകയും ചെയ്തു.
നൈജീരിയയിൽ ക്രിസ്ത്യാനികൾക്കു നേരെ ഐഎസ് ആക്രമണം അഴിച്ചുവിടുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും രംഗത്തെത്തിയിരുന്നു.
നൈജീരിയൻ ഭരണകൂടം പരാജയമാണെന്ന് വ്യക്തമാക്കിയാണ് യുഎസ് നേരിട്ട് ആക്രമണം നടത്തിയത്. നൈജീരിയയും വെനസ്വേലയും എണ്ണ കയറ്റുമതി രാജ്യങ്ങളാണ്.
സംഘർഷങ്ങളെ തുടർന്ന് ഇവിടങ്ങളിൽ നിന്നുള്ള എണ്ണവിതരണം തടസ്സപ്പെട്ടാൽ, അത് വില കുത്തനെ കൂടാനും വഴിയൊരുക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

