മാങ്ങാട്ടുപറമ്പ് ∙ സങ്കടങ്ങളുടെ ടാക്കിൾ അതിജീവിച്ച്, കളിമൈതാനത്തും കളിയാസ്വാദകരുടെ മനസ്സിലും നിറഞ്ഞ താരമാണ് എ.ശ്രീനിവാസൻ. ഇല്ലായ്മകളോടു പൊരുതി നേടിയതാണ് ആ കളിക്കുപ്പായം.
നല്ലൊരു പന്തുപോലും സ്വപ്നം കാണാൻ കഴിയാത്ത സ്കൂൾ പഠനകാലം. കായികരംഗത്തെ മികവുകണ്ട് നാട്ടിലെ സ്പോർട്ടിങ് സെന്ററിലെ സുകുമാരൻ, ചന്ദ്രൻ എന്നിവരാണ് ഈ അത്താഴക്കുന്നുകാരനെ ഫുട്ബോളിലേക്ക് എത്തിച്ചത്.
തിരുവനന്തപുരം ജിവി രാജാ സ്പോർട്സ് സ്കൂളിൽ പ്രവേശനം ലഭിച്ചു. യാത്രയ്ക്കും യൂണിഫോമിനും കാശില്ലാതെ ആ സ്വപ്നം മുടങ്ങുമെന്നു കരുതിയപ്പോൾ, അമ്മ തന്റെ ഏക സമ്പാദ്യമായ സ്വർണക്കമ്മൽ ഊരിനൽകി.
അവധിക്കാലത്തു വീട്ടിലെത്താൻ കാശില്ലാതെ ശംഖുമുഖം കടപ്പുറത്തിരുന്ന് സങ്കടത്തിരയെണ്ണിയ ആ പ്രതിഭയ്ക്കുവേണ്ടി പിന്നീട് ഗാലറികൾ ആർപ്പുവിളിച്ചു. സ്റ്റാർ സ്ട്രൈക്കറായി കളംനിറഞ്ഞപ്പോൾ, വിജയങ്ങൾ ഒപ്പംനിന്നപ്പോൾ അദ്ദേഹം തന്റെ സഹപ്രവർത്തകരോടു പറഞ്ഞു: ഞാനെന്റെ സങ്കടങ്ങളെക്കൂടിയാണു തോൽപിക്കുന്നത്!
19ാം വയസ്സിൽ ഏഷ്യൻ ജൂനിയർ ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ബൂട്ടണിഞ്ഞപ്പോൾ ഐ.എം.വിജയന്റെ പിൻഗാമിയെന്ന് ഫുട്ബോൾ ആരാധകർ വിശേഷിപ്പിച്ചു.
10 വർഷം കേരള പൊലീസ് ടീമിന്റെ സ്റ്റാർ സ്ട്രൈക്കറായിരുന്ന ഐ.എം.വിജയൻ, വി.പി.സത്യൻ, യു.ഷറഫലി എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ട്. ലക്നൗവിൽ നടന്ന നാഷനൽ പൊലീസ് ഗെയിംസിലും മുംബൈയിൽ നടന്ന നാഷനൽ ഫുട്ബോൾ ചാംപ്യൻഷിപ്പിലും പങ്കെടുത്തു. 1994ൽ ഗോവയിലും 1996ൽ കോഴിക്കോട്ടും നടന്ന ഫെഡറേഷൻ കപ്പ്, സിസേഴ്സ് കപ്പ് ടൂർണമെന്റുകളിൽ കേരള പൊലീസ് ടീമിനുവേണ്ടി ബൂട്ടുകെട്ടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

