ചാവക്കാട്∙ ടൗണിൽ ഗതാഗതം ഉൗരാക്കുടുക്കായി. ടിപ്പർ ലോറികൾ ഉരഞ്ഞു അഞ്ചിലേറെ കാറുകളാണ് ദിവസവും കേടാവുന്നത്.
ഇന്നലെ മാത്രം ചാവക്കാട് പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത് 14 കാറുടമകൾ. വാഹനത്തിരക്കിൽ ലോറികൾ അശ്രദ്ധയോടെ എടുക്കുമ്പോൾ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഉരഞ്ഞും തട്ടിയുമാണ് കേടുപാട് സംഭവിക്കുന്നത്.
ചാവക്കാട് ടൗണിലേക്കുള്ള എല്ലാ റോഡുകളിലും വാഹനങ്ങൾ കുരുങ്ങിയ അവസ്ഥയാണ്. ചേറ്റുവ ബൈപാസിലെ കാനയുടെ സ്ലാബ് തകർന്നതുമൂലം ഒരു ഭാഗത്തേക്ക് മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
ഇതേത്തുടർന്ന് ചേറ്റുവ ബൈപാസിൽ കുരുക്ക് ഉണ്ടായതോടെ ഏനാമാവ് റോഡിലെ വൺവേ ഒഴിവാക്കിയിരുന്നു. എന്നിട്ടും കുരുക്ക് വർധിച്ചു.
ചേറ്റുവയിൽനിന്നു മൂന്നാംകല്ല് വഴി തീരദേശ റോഡിലൂടെയാണ് ചാവക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വരുന്നത്.
എന്നാൽ ബ്ലാങ്ങാട് ബീച്ച് എത്തുന്നതോടെ വാഹനങ്ങൾക്ക് ഒരിഞ്ച് മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്. മണത്തല മുല്ലത്തറയിലും ടൗണിലും പൊലീസ് സേവനം ഉണ്ടെങ്കിലും തിരക്ക് കുറയാത്ത സ്ഥിതിയാണ്.
ദേശീയപാത 66ന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഓടുന്ന ടിപ്പർ ലോറികളും മറ്റ് ലോറികളും അപകടം ഉണ്ടാക്കുന്നുണ്ട്. വലിയ ലോറികൾ കാറുകളിലും മറ്റും ഉരഞ്ഞതുമൂലം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നൂറോളം പരാതികളാണ് ലഭിച്ചതെന്ന് എസ്എച്ച്ഒ വി.വി.വിമൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

