കോയമ്പത്തൂർ ∙ ട്രെയിൻ യാത്രയ്ക്കിടെ നിയമ വിദ്യാർഥിനിയെ ലൈംഗിക ഉദ്ദേശ്യത്തോടെ ശല്യം ചെയ്ത പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. കോയമ്പത്തൂർ ആർഎസ് പുരം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഷേക്ക് മുഹമ്മദിനെയാണു സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിൽ നിന്നു കോയമ്പത്തൂർക്കു വരികയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിലാണു സംഭവം.
ജോലി ആവശ്യത്തിനു ചെന്നൈയിൽ പോയി മടങ്ങി വരികയായിരുന്ന പൊലീസുകാരൻ അടുത്തിരുന്ന വിദ്യാർഥിനിയെ കാട്പാടി മുതൽ തിരക്കിനിടയിൽ ശല്യം ചെയ്തു. ശല്യം തുടർന്നതോടെ വിദ്യാർഥിനി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിക്കുകയും ആർക്കോണം എത്തിയപ്പോൾ റെയിൽവേ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
തിരക്കിൽ കൈപ്പിഴ പറ്റിയതാണെന്ന് ഇയാൾ അറിയിച്ചെങ്കിലും ദൃശ്യങ്ങൾ കാണിച്ചതോടെ യുവതിയിൽ നിന്നു പരാതി വാങ്ങി പൊലീസ് ഇയാളെ ട്രെയിനിൽ നിന്ന് ഇറക്കി വിട്ടു.
റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ കോയമ്പത്തൂർ സിറ്റി പൊലീസിൽ വിദ്യാർഥിനിയുടെ പരാതി സംബന്ധിച്ച് അറിയിച്ചതോടെ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു. വിഡിയോ ദൃശ്യങ്ങളും പരാതിയും പരിശോധിച്ച ശേഷം ഇയാൾക്കെതിരെ കൂടുതൽ നടപടികൾ എടുക്കുമെന്നു പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

