തൊടുപുഴ ∙ ഭാര്യയെയും മക്കളെയും തേടിയലഞ്ഞ ജാർഖണ്ഡ് സ്വദേശിയെ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഇടുക്കി കഞ്ഞിക്കുഴി പൊലീസ്. 21നു കഞ്ഞിക്കുഴി സ്റ്റേഷനിലേക്ക് എത്തിയ ഫോൺ കോളിലാണു ‘രക്ഷാപ്രവർത്തന’ത്തിന്റെ തുടക്കം.ഒരു കള്ളൻ കറങ്ങി നടക്കുന്നുവെന്ന സന്ദേശമെത്തിയതോടെ എസ്ഐ താജുദ്ദീൻ അഹമ്മദ്, പിആർഒ എൻ.ആർ.അജിത് കുമാർ, സീനിയർ സിപിഒ പി.എ.ഷെരീഫ് എന്നിവർ സംഭവസ്ഥലത്തേക്കു പോയി.
പനംകുട്ടിയിൽനിന്നു നേര്യമംഗലത്തേക്കുള്ള റോഡിലൂടെ നടന്നുപോകുന്നയാളെ സംഘം കണ്ടെത്തി.
അന്വേഷിച്ചപ്പോൾ ജാർഖണ്ഡ് സ്വദേശി. പേര് ബറൻ മറാണ്ടി (35).
ഒരു മാസം മുൻപ് ഏലത്തോട്ടത്തിൽ ജോലിക്കായി വന്ന ഭാര്യയെയും കുഞ്ഞുമക്കളെയും തേടി വന്നെന്നായിരുന്നു മറുപടി. എറണാകുളത്താണു ട്രെയിൻ ഇറങ്ങിയത്.
ബസിൽ കയറിയെങ്കിലും ഭാഷ അറിയാത്തതിനാൽ കൃത്യസ്ഥലത്ത് ഇറങ്ങാനായില്ല.
പോകാനുള്ള സ്ഥലത്തെ ഫോൺ നമ്പർ തന്റെ ‘ലഗേജി’ൽ ഉണ്ടെന്നു പറഞ്ഞതോടെ അതിനുള്ള തിരച്ചിൽ തുടങ്ങി. ലഗേജെന്ന് പറയുന്ന ചെറിയ ചാക്ക് ഒന്നര കിലോമീറ്റർ അകലെനിന്നു പൊലീസ് കണ്ടെടുത്തു.
അതിൽനിന്നു കിട്ടിയ ഫോൺ നമ്പർ പിടിവള്ളിയായി. അതിൽ വിളിച്ചപ്പോൾ, അണക്കരയിലെ ഏലംകൃഷിയുമായി ബന്ധപ്പെട്ട
സ്ഥാപനമാണെന്നും അവിടെ ജോലിക്കു വന്ന ഒരാളുടെ ഭർത്താവിനെ കാണാനില്ലെന്നും സ്ഥിരീകരിച്ചു.
തുടർന്നു കുമളിക്കുള്ള കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കി മറാണ്ടിയെ കയറ്റിവിട്ടതോടെ ‘രക്ഷാപ്രവർത്തന’ത്തിനു വിജയകരമായ പര്യവസാനം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

