ആലപ്പുഴ∙ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പക്ഷികളെ ശാസ്ത്രീയമായി കൊന്നൊടുക്കൽ (കള്ളിങ്) നാളെ ആരംഭിക്കും. രോഗപ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലാണു കള്ളിങ് നടത്തുക. ഏതാണ്ട് 19,881 വളർത്തുപക്ഷികളെ ഇല്ലാതാക്കേണ്ടിവരും.
അതേസമയം കൂടുതലായി എവിടെയും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതിനാൽ വ്യാപക രോഗബാധ ഇല്ലെന്നാണു സൂചന. ജില്ലയിൽ 8 പഞ്ചായത്തുകളിലെ ഓരോ വാർഡിലാണു രോഗം സ്ഥിരീകരിച്ചത്.
ആകെ 34 പഞ്ചായത്തുകൾ നിരീക്ഷണത്തിലുണ്ട്. കർഷകർക്കുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചെന്നും പക്ഷിപ്പനി ബാധിത മേഖലകളിൽ പരിശോധന തുടരുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.
രോഗം സ്ഥിരീകരിച്ച സ്ഥലത്തിനു 10 കിലോമീറ്റർ ചുറ്റളവിൽ മുട്ട, മാംസം എന്നിവയുടെ ഉപയോഗവും വിപണനവുമാണു വിലക്കിയിരിക്കുന്നത്. കാഷ്ഠം വളമായി ഉപയോഗിക്കാനും പാടില്ല.
ഈ മേഖലയ്ക്കു പുറത്തുള്ള സ്ഥലങ്ങളിലെ ഇറച്ചിയും മുട്ടയും ഭക്ഷ്യയോഗ്യമാണെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. തകഴി – 305, കാർത്തികപ്പള്ളി- 353, കരുവാറ്റ- 665, പുന്നപ്ര സൗത്ത്- 5672, പുറക്കാട്-4000, അമ്പലപ്പുഴ സൗത്ത്- 4000, ചെറുതന- 4500, നെടുമുടി -386 എന്നിങ്ങനെയാണു കൊന്നു നശിപ്പിക്കേണ്ട
വളർത്തുപക്ഷികളുടെ എണ്ണം. ചത്ത പക്ഷികളെ ആഴത്തിൽ കുഴിയെടുത്തു കുമ്മായം, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവ ഇട്ടു മൂടും.
ശ്രദ്ധിക്കാം
∙ നിരീക്ഷണ മേഖലയിൽ ചത്ത പക്ഷികൾ, രോഗബാധ സംശയിക്കുന്നവ, വളർത്തുപക്ഷികൾ ഇവയുമായി ഇടപഴകുമ്പോഴും കൂട് വൃത്തിയാക്കുമ്പോഴും കയ്യുറ, കാലുറ, മാസ്ക് എന്നിവ ധരിക്കണം.
കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം. ∙പക്ഷികൾ അസ്വാഭാവികമായി ചത്തു വീണാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. ചത്ത പക്ഷികളെ ആഴത്തിൽ കുഴിച്ചുമൂടണം. ∙ നിരീക്ഷണ പരിധിയിൽ ഉള്ളവർക്കു പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

