കോട്ടയം ∙ വർണങ്ങളുടെ പൂരമായി മാറുകയാണു നാഗമ്പടം മൈതാനത്തു നടക്കുന്ന ഫ്ലവർ ഷോ. വിവിധ ലാൻഡ്സ്കേപ്പുകളിൽ അണിയിച്ചൊരുക്കിയ പൂക്കളുടെ മായാലോകം കാണാൻ തിരക്കേറുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഇനം പുഷ്പങ്ങളും സസ്യങ്ങളുമാണ് 35,000 ചതുരശ്രയടിയിൽ ഉള്ള ഫ്ലവർ ഷോയ്ക്ക് എത്തിച്ചിരിക്കുന്നത്. പുഷ്പഫല സസ്യങ്ങളുടെ ചെടികളും വിത്തുകളും വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സൂര്യകാന്തി, ഓർക്കിഡ്, റോസ്, ക്രിസാന്തമം, ആന്തൂറിയം, ഗ്രൗണ്ട് ഓർക്കിഡ്, കാലാഞ്ചിയം, ഡാലിയ,അഡീനിയം, ആസ്റ്റർ എന്നിവയുടെ വൈവിധ്യങ്ങൾ മേളയിലുണ്ട്. അലങ്കാരപ്പക്ഷികളെ കാണാനും സൗകര്യമുണ്ട്.
സൂര്യകാന്തിപ്പാടം കാഴ്ചക്കാരിൽ കൗതുകമുണ്ടാക്കും.
വിവിധ പുഷ്പാലങ്കാരങ്ങളുടെ അടുത്തുനിന്നു ഫോട്ടോയെടുക്കാൻ ആളുകളുടെ തിരക്കാണ്.പുഷ്പമേളയുടെ ഭാഗമായി ഷോപ്പിങ്ങിനായി ട്രാവൻകൂർ ഫെസ്റ്റും ഭക്ഷണം കഴിക്കാനായി ഫൂഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് ഡിജിറ്റൽ പാർട്നറാകുന്ന മേളയിൽ ലാപ്ടോപ്പുകൾ ഓഫറുകളോടുകൂടി ഓക്സിജന്റെ പവിലിയനിൽനിന്നു വാങ്ങാം.
ലാപ്ടോപ് വാങ്ങുന്നതിനോടൊപ്പം 4,400 രൂപ വിലയുള്ള ആക്സസറീസ് കിറ്റ് സൗജന്യം.
ലാപ്ടോപ്പുകൾക്ക് ഇഎംഐ – കാഷ് ബാക്ക് ഓഫറുകളുമുണ്ട്. വീട്ടിലേക്ക് വേണ്ട
ഫർണിച്ചർ, തുണിത്തരം, നീളം കൂട്ടാവുന്ന തോട്ടി എന്നിവയും വാങ്ങാം. ഫാമിലി ഫൺ സോണും കുട്ടികൾക്കായി ഗെയിം സോണുമുണ്ട്.ഇന്നും നാളെയും പ്രദർശന സമയം വൈകിട്ട് 3 മുതൽ രാത്രി 9 വരെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

