ആലപ്പുഴ∙ യാത്രയ്ക്കിടെ അടുത്തുള്ള ശുചിമുറി കണ്ടെത്താനുള്ള ‘ക്ലൂ’ (KLOO) ആപ്പിൽ ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്നു ചേർത്തിട്ടുള്ളത് 36 ശുചിമുറികൾ. ദേശീയപാത, സംസ്ഥാനപാത എന്നിവയുടെ സമീപത്തെ ശുചിമുറികളാണു നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ‘മാലിന്യ മുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ആപ് കഴിഞ്ഞ ദിവസമാണു പ്രവർത്തനം ആരംഭിച്ചത്.
ജില്ലയിൽ ചിങ്ങോലി, ചേപ്പാട്, ചേർത്തല താലൂക്ക് ആശുപത്രി, പാണാവള്ളി, വെള്ളിയാംകുളം, മുഹമ്മ എന്നിവിടങ്ങളിലെ ടേക്ക് എ ബ്രേക്ക് ശുചിമുറികൾ, അമ്പലപ്പുഴ, പുന്നമട, ചേർത്തല, കല്ലിശേരി, ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ പൊതുശുചിമുറികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവയ്ക്കു പുറമേ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനുമായി സഹകരിച്ച് 10 ഹോട്ടലുകളിലെയും 15 റസ്റ്ററന്റുകളിലെയും ശുചിമുറികളും ഉൾപ്പെടുത്തി. ജില്ലയിൽ ആലപ്പുഴ, ചേർത്തല, മാവേലിക്കര, ദേശീയപാത 66 നഗരങ്ങളിലാണു കൂടുതൽ ശുചിമുറികൾ രേഖപ്പെടുത്തിയിട്ടുള്ളത്.
കൂടുതൽ ശുചിമുറികൾ ഉടൻ ചേർക്കാനാണു ശുചിത്വ മിഷന്റെ ശ്രമം.
പ്രവർത്തനം
ക്ലൂ ആപ് ഗൂഗിൾ മാപ് അധിഷ്ഠിതമായതിനാൽ സാങ്കേതിക പരിജ്ഞാനം കുറഞ്ഞവർക്കും ആപ് ഉപയോഗിക്കാനാകും. ആൻഡ്രോയ്ഡിലാണ് ആപ് ഇപ്പോൾ ലഭ്യമായത്.
പ്ലേസ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യാം. ആപ് തുറന്നു ലൊക്കേഷൻ നൽകിയാൽ സമീപത്തെ ശുചിമുറികൾ കാണിക്കും.
ഇവയിൽ ക്ലിക് ചെയ്താൽ ശുചിമുറിയുടെ സ്ഥാനം, പ്രവർത്തന സമയം, പാർക്കിങ് ഉൾപ്പെടെയുള്ള മറ്റു സൗകര്യങ്ങൾ, ഉപയോക്താക്കളുടെ റേറ്റിങ് എന്നിവ അറിയാം. ആപ്പിൽ അക്കൗണ്ട് തുറന്നാൽ ശുചിമുറികൾക്കു റേറ്റിങ് നൽകാനുമാകും.
ആപ്പിന്റെ ഐഒഎസ് പതിപ്പും ഉടനെത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

