ആലപ്പുഴ∙ സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിലെ തൊഴിലാളികൾക്കു ക്രിസ്മസ് കാലത്തും ശമ്പളം മുടങ്ങിയതിൽ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് ഓൾ കേരള സിൽക്ക് എംപ്ലോയീസ് യൂണിയന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ തൊഴിലാളികൾ മൺകേക്ക് മുറിച്ചു പ്രതീകാത്മകമായി മണ്ണു തിന്നു പ്രതിഷേധിച്ചു.
പ്രവർത്തന മൂലധനമില്ലാത്തതിനാൽ സ്ഥാപനത്തിൽ ഉൽപാദനം പ്രതിസന്ധിയിലാണ്. 350 ടൺ ഉൽപാദിപ്പിച്ചിരുന്ന സ്ഥാപനം ഇപ്പോൾ 100 ടണിൽ താഴെ മാത്രമാണ് ഉൽപാദിപ്പിക്കുന്നത്.
തൊഴിലാളികൾക്കു രണ്ടുമാസമായി ശമ്പളം നൽകിയിട്ടുമില്ല. 30 വർഷത്തോളം സർവീസ് പൂർത്തിയാക്കി വിരമിച്ച ഉദ്യോഗസ്ഥനെ ജനറൽ മാനേജരായി പുനർനിയമിച്ചെങ്കിലും അതിന്റെ പ്രയോജനം കമ്പനിക്കു കിട്ടുന്നില്ല.
ഓട്ടോകാസ്റ്റിനെ സംരക്ഷിച്ചില്ലെങ്കിൽ മാനേജ്മെന്റിനും സർക്കാരിനും എതിരായി തൊഴിലാളി സമരം ആരംഭിക്കുമെന്നും ഓൾ കേരള സിൽക്ക് എംപ്ലോയീസ് യൂണിയൻ ഓട്ടോകാസ്റ്റ് യൂണിറ്റ് പ്രസിഡന്റ് സി.കെ.ഷാജി മോഹൻ പറഞ്ഞു.
യൂണിയൻ സെക്രട്ടറി എസ്.ശ്യാംജിത്ത്, വൈസ് പ്രസിഡന്റ് ജി.പ്രകാശൻ, ജോ. സെക്രട്ടറി കെ.വി.അരുൺകുമാർ, ട്രഷറർ ടി.രതീഷ് ലാൽ, ജി.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

