രണ്ടു തരത്തിലാണ് പേയ്മെന്റുകൾ. ആദ്യത്തെ രീതിയനുസരിച്ച് മകൻ നടത്തുന്ന ഓരോ പണമിടപാടിനും അച്ഛൻ അംഗീകാരം നൽകണം.
ഉദാഹരണത്തിന് മകൻ കടയിൽ പോയി യുപിഐ വഴി 200 രൂപ നൽകാൻ ശ്രമിച്ചാൽ അച്ഛന് സ്വന്തം ഫോണിൽ പേയ്മെന്റ് റിക്വസ്റ്റ് ലഭിക്കും. അദ്ദേഹം പിൻ ടൈപ് ചെയ്താലേ ഇടപാട് നടക്കൂ.
രണ്ടാമത്തെ രീതിയെങ്കിൽ ഓരോ തവണയും ഇടപാട് അംഗീകരിക്കേണ്ടതില്ല. പകരം ഒരു മാസം പരമാവധി ചെലവഴിക്കാവുന്ന തുക മുൻകൂട്ടി നിശ്ചയിക്കാം.
നടത്തുന്ന ഇടപാടുകളുടെ വിവരം അച്ഛനും ലഭിക്കും.
ഗൂഗിൾ പേയിൽ ഇങ്ങനെ
∙ രണ്ടു പേരുടെയും ഫോണിൽ ഗൂഗിൾ പേ ഉണ്ടാകണം. ∙ വലതുവശത്തെ പ്രൊഫൈൽ ഐക്കൺ ടാപ് ചെയ്താൽ യുപിഐ സർക്കിൾ ഓപ്ഷൻ ലഭ്യമാകും.
∙ ‘You pay for’ എന്നതിനു താഴെയുള്ള ‘Add people to your UPI circle’ ഓപ്ഷൻ എടുക്കുക. ചേർക്കേണ്ട
വ്യക്തിയുടെ നമ്പർ തിരഞ്ഞെടുക്കുക. ക്യുആർ കോഡ് സ്കാനറിൽ രണ്ടാമത്തെ വ്യക്തിയുടെ യുപിഐ സർക്കിൾ ക്യുആർ കോഡ് സ്കാൻ ചെയ്യുക.
രണ്ടാമത്തെ വ്യക്തിയുടെ ഫോണിലെ യുപിഐ സർക്കിൾ തുറന്ന് ‘Request someone to add you’ ഓപ്ഷൻ എടുത്താൽ ക്യുആർ കോഡ് ലഭിക്കും. ∙ ‘Approve every payment’ നൽകിയാൽ ഓരോ തവണയും രണ്ടാമത്തെ വ്യക്തി നടത്തുന്ന ഇടപാടുകൾ അപ്രൂവ് ചെയ്യണം.
‘Set a monthly limit’ എങ്കിൽ രണ്ടാമത്തെ വ്യക്തിക്ക് ഒരു മാസം ചെലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിക്കാം. ∙ പ്രതിമാസ ലിമിറ്റ് നിശ്ചയിച്ച ശേഷം രണ്ടാമത്തെ വ്യക്തിയുമായുള്ള ബന്ധം തിരഞ്ഞെടുക്കുക.
ആ വ്യക്തിയുടെ ഒരു ഐഡി നമ്പറും നൽകണം. ∙ ഇതോടെ രണ്ടാമത്തെ വ്യക്തി അദ്ദേഹത്തിന് ലഭിക്കുന്ന ഇൻവൈറ്റ് 30 മിനിറ്റിനുള്ളിൽ അപ്രൂവ് ചെയ്യുക.
ഒരു സമയം 5 പേരെ ഇത്തരത്തിൽ ചേർക്കാം. ∙ രണ്ടാമത്തെ വ്യക്തി പേയ്മെന്റ് നടത്തുമ്പോൾ ബാങ്ക് അക്കൗണ്ടിന് പകരം യുപിഐ സർക്കിളിൽ ഒന്നാമത്തെ വ്യക്തിയെ തിരഞ്ഞെടുത്ത് ഇടപാട് നടത്താം.
ഒന്നാമത്തെ വ്യക്തിക്ക് എപ്പോൾ വേണമെങ്കിലും രണ്ടാമത്തെ വ്യക്തിയെ ഒഴിവാക്കാം. ∙ പ്രതിമാസ പരിധിക്കു പകരം ‘Approve every payment’ ഓപ്ഷനാണെങ്കിൽ രണ്ടാമത്തെ വ്യക്തി പണമിടപാട് നടത്തുമ്പോൾ ഒന്നാമത്തെ വ്യക്തിക്ക് റിക്വസ്റ്റ് ലഭിക്കും.
ഇത് 10 മിനിറ്റിനകം അപ്രൂവ് ചെയ്യണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

