മട്ടന്നൂർ ∙ എടയന്നൂരിൽ വാഹനാപകടത്തിൽ മരിച്ച അമ്മയ്ക്കും മക്കൾക്കും നാടിന്റെ യാത്രാമൊഴി. കഴിഞ്ഞദിവസത്തെ വാഹനാപകടത്തിൽ നെല്ലൂന്നി കുട്ടിക്കുന്നുമ്മൽ റോഡിൽ ലോട്ടസ് ഗാർഡനിൽ നിവേദ രഘുനാഥ് (44), മക്കളായ സാത്വിക് (9), ഋഗ്വേദ് (11) എന്നിവരാണു മരിച്ചത്.
നിവേദയും മക്കളും സഞ്ചരിച്ച സ്കൂട്ടറും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. നിവേദയും ഇളയ മകൻ സാത്വികും അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു.
മൂത്ത മകൻ ഋഗ്വേദ് ആശുപത്രിയിലാണു മരിച്ചത്.
നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തെ പൊതുദർശനത്തിൽ ഒട്ടേറെപ്പേർ ആദരാഞ്ജലിയർപ്പിച്ചു. മട്ടന്നൂർ ശങ്കരവിദ്യപീഠം സ്കൂളിലെ അധ്യാപകരും തങ്ങളുടെ പ്രിയപ്പെട്ട
വിദ്യാർഥികളെ ഒരുനോക്കു കാണാനെത്തി. നിവേദയുടെ ഭർത്താവ് കെ.പി.രഘുനാഥ് ഖത്തറിൽനിന്നും മൂത്തമകൻ വൈഷ്ണവ് ബെംഗളൂരുവിൽനിന്നും സംഭവദിവസം തന്നെയെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണു മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
വീട്ടിലെ പൊതുദർശനത്തിനു ശേഷം തില്ലങ്കേരി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
കെ.കെ.ശൈലജ എംഎൽഎ, സ്പീക്കർ എ.എൻ.ഷംസീർ, ഇ.പി.ജയരാജൻ, നഗരസഭാധ്യക്ഷൻ എൻ.ഷാജിത്ത്, പി.പുരുഷോത്തമൻ, ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ, വത്സൻ തില്ലങ്കേരി, സി.വി.ശശീന്ദ്രൻ, കെ.പി.രമേശൻ, മുഹമ്മദ് ബ്ലാത്തൂർ, എം.രതീഷ്, സുരേഷ് മാവില, ഇ.പി.ഷംസുദ്ദീൻ, ബിജു ഏളക്കുഴി, മുഹമ്മദ് ബ്ലാത്തൂർ, രാമദാസ്, എൻ.വി.രവീന്ദ്രൻ, കെ.വേലായുധൻ, മുസ്തഫ ചൂരിയോട്ട്, എ.കെ.രാജേഷ് തുടങ്ങി ഒട്ടേറപ്പേർ അന്തിമോപചാരമർപ്പിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

