തൃക്കരിപ്പൂർ ∙ കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രത്തിൽ പാട്ടുത്സവത്തിനുള്ള ഓലയും കുലയും അനുഷ്ഠാന പൂർണ ചടങ്ങുകളോടെ കൊത്തി. ക്ഷേത്ര ആചാരസ്ഥാനികരുടെസാന്നിധ്യത്തിൽ ക്ഷേത്രപറമ്പിലെ തെങ്ങിൽ നിന്നാണ് ഓലയും കുലയും കൊത്തിയത്.
ഓല മുറിഞ്ഞുവീണ ദിക്കും ദിശയും ഗണിച്ച് ജന്മമവകാശി ബാബു ജോത്സ്യർ, ഇ.നാരായണൻ, ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിൽ പാട്ടുത്സവത്തിന്റെ ശുഭാശുഭം കുറിച്ചു.
തുടർന്ന് ക്ഷേത്രമുറ്റത്തെ നാൽപതീരടി പന്തലിൽ ചിത്രത്തൂൺ നാട്ടുന്നതിന്റെയും നിലം പണിയുടെയും മുഹുർത്തവും ഗണിച്ചു. 31നാണ് പാട്ടുത്സവത്തിന്റെ തുടക്കം.
രാവിലെ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നു ദീപവും തിരിയും ആചാരസ്ഥാനികരുടെ നേതൃത്വത്തിൽ എഴുന്നള്ളിച്ചെത്തിക്കുന്നതോടെ ഒന്നാം പാട്ട് ആരംഭിക്കും. സന്ധ്യക്ക് കാർത്തിക ദീപം തെളിയും.
തുടർന്ന് തിരുവാതിര, കൈകൊട്ടിക്കളി എന്നീ കലാരൂപങ്ങൾ അരങ്ങിലെത്തും.
പായസവിതരണം നടത്തും. ജനുവരി ഒന്ന്, 2 ദിവസങ്ങളിൽ രാത്രി 7നു വിജയകുമാർ മുല്ലേരി ‘ഭാരതീയ ഇതിഹാസങ്ങളും ആത്മീയ ജീവിതവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
2നു രാത്രി 10 നു പെരുംകൊട്ട്. 11 നു നെയ്കൂട്ടൽ ചടങ്ങ്.
തുടർന്ന് ദേവിയുടെ ആഗമനം വിശദീകരിക്കുന്ന മരക്കലപ്പാട്ട് എന്നിവ അരങ്ങേറും. നാലാം പാട്ടിന് കാവിലെപാട്ടും അഞ്ചാം പാട്ടിനു നാഗത്തിൽ പാട്ടുത്സവവും.
സമാപന ദിനമായ 5നു വൈകിട്ട് 4നു കളത്തിലരിക്കു ശേഷം ആവേശമേറ്റുന്ന തേങ്ങയേറോടെ ഉത്സവം സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

