ഇരിക്കൂർ ∙ കുരുമുളക് വള്ളികളിൽ സാവധാന വാട്ടരോഗം വ്യാപകമായതോടെ കർഷകർ പ്രതിസന്ധിയിൽ. മഴക്കാലം കഴിഞ്ഞതോടെയാണു രോഗബാധ കണ്ടുതുടങ്ങിയത്.
ഇലകൾക്കു മഞ്ഞനിറം ബാധിക്കുകയും ക്രമേണ കുരുമുളകും വള്ളിയും ഉണങ്ങി നശിക്കുന്നതുമാണു രോഗം. മുൻ വർഷങ്ങളിലും രോഗബാധ ഉണ്ടായിരുന്നെങ്കിലും ചെറിയ രീതിയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രമായിരുന്നു.
ഇത്തവണ ജില്ലയുടെ മിക്ക പ്രദേശങ്ങളിലും പടർന്നു പിടിച്ചിട്ടുണ്ട്.
നിമാവിരകളും ഫംഗസുമാണു സാവധാന വാട്ടരോഗമുണ്ടാക്കുന്നത്. മുൻപു ദ്രുതവാട്ടവും മറ്റു കുമിൾരോഗങ്ങളുമാണു കുരുമുളക് കർഷകർക്കു ദുരിതമായതെങ്കിൽ ഇക്കുറി സാവധാനവാട്ടവും പടർന്നതു വൻപ്രതിസന്ധിയുണ്ടാക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനമാണു രോഗബാധ വ്യാപകമാകാൻ പ്രധാനകാരണം. തുടർച്ചയായ മഴ കാരണം രോഗം തുടക്കത്തിൽ കണ്ടെത്താൻ കഴിയാതിരുന്നതും കൃത്യമായ രീതിയിൽ മരുന്നു പ്രയോഗിക്കാൻ കഴിയാത്തതും തിരിച്ചടിയായി.
വ്യാപകമായി പടർന്ന സാഹചര്യത്തിൽ ഇനി മരുന്ന് പ്രയോഗിച്ചാലും ഫലപ്രദമാകുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കുരുമുളകിനു മികച്ച വിലയുണ്ട്. കഴിഞ്ഞവർഷം സീസൺ തുടക്കത്തിൽ കിലോയ്ക്ക് 550 രൂപയായിരുന്നെങ്കിൽ ഇക്കുറി 650-660 രൂപയുണ്ട്.
എന്നാൽ രോഗബാധ കാരണം ഉൽപാദനം കുത്തനെ ഇടിയാൻ സാധ്യതയുള്ളതിനാൽ കർഷകർ പ്രതിസന്ധിയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

