കാസർകോട് ∙ കരുതലോടെ മുന്നോട്ടു പോയില്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടാം. ഇവിടെ ഇതിനു മുന്നറിയിപ്പ് നൽകുന്നത് വലിയ കുഴി തന്നെയാണ്.
നഗരത്തിൽ കേന്ദ്രസർക്കാരിനെതിരെ സ്ഥിരം സമരവേദിയായ കാസർകോട് ഹെഡ്പോസ്റ്റ് ഓഫിസ് കെട്ടിടത്തിനും പാസ്പോർട്ട് സേവാ കേന്ദ്രത്തിനും അരികിലുള്ള റോഡിലാണ് കുഴി. കാൽനട
യാത്രികരുടെ കാൽ മാത്രമല്ല, കാറിന്റെ ടയർ വരെ വീഴ്ത്തുന്ന വീതിയിലും ആഴത്തിലുമാണ് കുഴി.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്ന മന്ത്രിമാർ മാത്രമല്ല, ജില്ലയിലെ ജനപ്രതിനിധികളും കലക്ടറും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും കടന്നു പോകുന്ന റോഡിൽ മാസങ്ങളായി തുടരുന്ന കുഴി അടച്ചു സുരക്ഷ ഉറപ്പാക്കാൻ നടപടികളില്ലെന്നാണ് പരാതി. കുഴി മറികടക്കാനുള്ള അഭ്യാസം പോലും നടക്കില്ല ഇവിടെ.
ഏതു സമയത്തും വാഹനങ്ങളുടെ ടയർ കുഴിയിൽ വീഴും.
ടയർ കുരുങ്ങിയാൽ പുറത്ത് എടുക്കാൻ പ്രശ്നമാകും. വാഹനങ്ങൾ ഒട്ടേറെയാണ് ഇതിലൂടെ കടന്നു പോകുന്നത്.
ജല അതോറിറ്റിയുടെ പൈപ്പ് ലൈനി ൽ ചോർച്ച കാരണം വെള്ളക്കെട്ടും ഉണ്ടാകും. വെള്ളക്കെട്ടിൽ കുഴി കാണാനും കഴിയില്ല.
മഴക്കാലത്താണ് ഏറെ ദുരിതം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

