ഇരിങ്ങാലക്കുട ∙ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു നഗരസഭാ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത മഞ്ജുവിന്റെ ആഹ്ലാദ നിമിഷങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തി ഭർത്താവിന്റെ സജത് (49) വിയോഗ വാർത്ത. ഇരിങ്ങാലക്കുട
നഗരസഭ 11–ാം വാർഡ് കൗൺസിലർ മഞ്ജുവിനെയാണ് ദുർവിധി തേടിയെത്തി. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൽ പങ്കുചേർന്ന് മഞ്ജുവിനൊപ്പമുണ്ടായിരുന്ന സജത് സത്യപ്രതിജ്ഞാ ദിവസം ചടങ്ങ് കാണാൻ കഴിയാതെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഭർത്താവിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ഉത്കണ്ഠ ഉള്ളിലൊതുക്കിയായിരുന്നു മഞ്ജു സത്യപ്രതിജ്ഞയ്ക്കെത്തിയത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് സജത് ഏറെനാളായി ചികിത്സയിലായിരുന്നു. ഇരിങ്ങാലക്കുട ആസാദ് റോഡിൽ കളക്കാട്ട് വീട്ടിൽ അബ്ദുൽ ഖാദറിന്റെയും നൂർജഹാന്റെയും മകനാണ് .
കബറടക്കം ഇന്ന് 10ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദിൽ. മക്കൾ: റയാൻ സുൽത്താന, റഹാന നൂർജഹാൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

