തൃശൂർ∙ ക്രിസ്മസിനെ വരവേൽക്കാൻ 5 വൈദികർ ചേർന്ന് പാടുന്ന അപൂർവതയായി ക്രിസ്മസ് ഗാന ആൽബവും. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ.ജെയ്സൻ കൂനംപ്ലാക്കൻ, ഫാ.ജോസ് തത്രത്തിൽ, ഫാ.ആർവി.കപ്പൂച്ചിൻ, ഫാ.ജോൺ പേരാമംഗലം, ഫാ.ജാക്സൺ തെക്കേക്കര എന്നിവരാണ് ‘എമ്മാനുവേലിൻ ജനനം…’എന്ന് തുടങ്ങുന്ന ഗാനം പാടുന്നത്. ഗായകനും സംഗീതസംവിധായകനുമായ കെ.എൽ.ആന്റണി രചനയും സംഗീതവും നിർവഹിച്ച ‘ എമ്മാനുവേലിൻ ജനനം ’ എന്ന കാരൾ ഗാന ആൽബം നാളെ പ്രകാശനം ചെയ്യും.
ബൈബിളിലെ തിരുപ്പിറവിയെ ആസ്പദമാക്കി യുവജനങ്ങൾക്ക് കൂടി ഇഷ്ടമാകുന്ന തരത്തിൽ വ്യത്യസ്ത രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളതെന്നു കെ.എൽ.ആന്റണി പറഞ്ഞു. മൂന്നര പതിറ്റാണ്ടായി ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടുന്ന കെ.എൽ.ആന്റണി എല്ലാ വർഷവും ക്രിസ്മസ് ഗാനം പുറത്തിറക്കാറുണ്ട്. 5 വൈദികർ ഒരുമിച്ച് പാടുന്ന ക്രിസ്മസ് ഗാനം ഒരുക്കുന്നത് ആദ്യമായാണ്. ഷീല ജോൺസൺ, അഭിനി സാജൻ, ലില്ലി ജോൺസൺ, റീന ജോസ്, ലിസി സാജു, മിനി ഷാജു എന്നിവരാണ് കോറസ് പാടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

