ചെറുവത്തൂർ ∙ പന്നി ഇല്ലാതിരുന്ന വീരമലയിൽ കാട്ടുപന്നിശല്യം. വൈകിട്ട് മലയിലെത്തി വ്യായാമം ചെയ്യുന്നവരാണ് കാട്ടുപന്നികളെ കണ്ടത്.
പൊതുവേ മൃഗങ്ങളില്ലാത്ത മലയാണിത്. മലയുടെ അടിവാരത്ത് കാറ്റാടി മരങ്ങളും ചെറിയ കാടുകൾ പടർന്നുപിടിച്ചു നിൽക്കുന്നതുമല്ലാതെ വലിയ കാടുകളില്ല.
മുള്ളൻപന്നി പോലുള്ള ജീവികളെ മാത്രമാണ് സാധാരണ കാണുന്നത്.
വൈകുന്നേരങ്ങളിൽ മുകൾതട്ടിൽനിന്നുള്ള അറബിക്കടലിന്റെ കാഴ്ച കാണാനും മറ്റുമായി ഒട്ടേറെ പേർ ഇവിടേക്ക് എത്താറുണ്ട്. വ്യായാമത്തിനും ക്രിക്കറ്റ് കളിക്കാനും ആളുകളെത്തുന്ന മലയുടെ മുകൾതട്ടിലാണ് 2 കാട്ടുപന്നികളെ കണ്ടത്.
മൂന്ന് ഭാഗം പുഴകളാൽ ചുറ്റപ്പെട്ട മലയിലേക്ക് പന്നികളെത്തിയത് മലയുടെ മറുഭാഗത്തുള്ള കുന്നുകളിൽ നിന്നായിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.
മലയുടെ അടിവാരത്തുള്ള രാമൻചിറ പുഴയ്ക്ക് പാലം വന്നതോടെ മറുഭാഗത്തുള്ള കുന്നുകളിൽനിന്ന് പാലംവഴി വീരമലയിലേക്ക് എത്തിയതായിരിക്കാമെന്നാണ് കരുതുന്നത്.
അതേസമയം വീരമലയിൽ കാട്ടുപന്നികളെ കണ്ടത് മലകയറുന്നവരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇവ മലയിൽ നിൽക്കാൻ സാധ്യത കുറവാണെന്നാണ് ഇവിടത്തുകാർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

