തിരുവനന്തപുരം: ആനത്തലവട്ടത്ത് ആറ്റിൽചാടിയ രണ്ടംഗസംഘത്തിലെ കാണാതായ 17കാരൻ്റെ മൃതദേഹം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിലെ സ്കൂബാ ടീം കണ്ടെത്തി. ചിറയിൻകീഴ് ആനത്തലവട്ടം കല്ലുകുഴി വിളയിൽവീട്ടിൽ നിഖിൽ രാജേഷി(17)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്.
ഒപ്പമുണ്ടായിരുന്ന ചിറയിൻകീഴ് അരയതുരുത്തി സ്വദേശി ജിൻസ(21)നെ നാട്ടുകാരും സമീപവാസികളും ചേർന്നു രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം.
ശിവൻനടയിൽ നാട്ടുകാരുമായുണ്ടായ വഴക്കിനെത്തുടർന്ന് പൊലീസ് വരുമെന്നു ഭയന്നാണ് നിഖിലും സുഹൃത്ത് ചിറയിൻകീഴ് അരയതുരുത്തി സ്വദേശി ജിൻസനും ചേർന്ന് ആറ്റിൽ ചാടിയത്. ഇതിനിടെയാണ് നിഖിൽ രാജേഷിനെ കാണാതായത്.
ആദ്യ ദിവസം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ചത്തെ തെരച്ചിലിനൊടുവിൽ സമീപത്തെ തുരുത്തിനടുത്ത് നിന്നും മൃതദേഹം കണ്ടെത്തി.ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

