ഇരിങ്ങാലക്കുട ∙ സോളർ വൈദ്യുതി സംവിധാനത്തിൽ പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിക്ക് മുൻപിലെ സ്മാർട്ട് ബസ് സ്റ്റോപ് കറന്റ് പോയാൽ ഇരുട്ടിൽ.
ജനറൽ ആശുപത്രിയിലെത്തി മടങ്ങുന്ന രോഗികളും ചാലക്കുടി,കൊടകര,വെള്ളികുളങ്ങര,ആനന്ദപുരം മേഖലയിലേക്ക് പോകുന്ന മറ്റു യാത്രക്കാരും ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണിത്. ദിവസവും വൈകിട്ട് ആറരയോടെയാണ് ഠാണ– ചാലക്കുടി റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബൾബുകൾ പ്രകാശിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് ലൈറ്റുകൾ തെളിഞ്ഞതിനു തൊട്ടുപിറകെ മേഖലയിൽ കറന്റ് പോയതോടെ ബസ് സ്റ്റോപ് ഇരുട്ടിലായി.
നാളുകളായി ഇതാണ് കാത്തിരിപ്പു കേന്ദ്രത്തിലെ അവസ്ഥയെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. മന്ത്രി ആർ.ബിന്ദുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്മാർട് ബസ് സ്റ്റോപ് കഴിഞ്ഞ ജനുവരിയിലാണ് ഉദ്ഘാടനം ചെയ്തത്.
ഇരിപ്പിടങ്ങൾ, വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ സോളർ സംവിധാനം, സീലിങ് ലൈറ്റുകൾ, സൗജന്യ ഇന്റർനെറ്റ് വൈ ഫൈ, മൊബൈൽ ചാർജിങ് സ്പോട്ടുകൾ, നിരീക്ഷണ ക്യാമറകൾ, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളാണ് ബസ് സ്റ്റോപ്പിൽ ഉള്ളത്.
നാളുകളായി എഫ്എം റേഡിയോ പ്രവർത്തിക്കാറില്ലെന്നും യാത്രക്കാർക്ക് കുടിവെള്ളം സൗകര്യം ഇല്ലെന്നും സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ് സ്റ്റോപ്പിൽ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു വർഷം പിന്നിടും മുൻപേ തകരാറിലായത് പരിശോധിക്കണമെന്ന് സമീപത്തെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

