ബദിയടുക്ക ∙ പെരഡാല ഗവ.ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തിയായി. 12 ക്ലാസ് മുറികളാണുള്ളത്,ജലവിതരണ കണക്ഷനും വൈദ്യുതി കണക്ഷനും ബാക്കിയുള്ളത്.
ബദിയടുക്ക പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്. ഇവിടെ 5 ഡിവിഷനുകളിലായി 1300ഓളം വിദ്യാർഥികളാണ് പഠിക്കുന്നത്.
ക്ലാസ് മുറികളില്ലാത്തതിനാൽ പഠനം ദുരിതത്തിലായിരുന്നു.
ബദിയടുക്ക, എൻമകജെ, കുംബഡാജെ, പുത്തിഗെ പഞ്ചായത്തുകളിലെ വിദ്യാർഥികൾ ഇവിടെ പഠിക്കാനെത്തുന്നു. കുംബഡാജെ പഞ്ചായത്തിൽ മലയാള പഠനത്തിനു ഹൈസ്കൂളുകളില്ല.
ഇവിടെയുള്ള വിദ്യാർഥികൾ ഉപരിപഠനത്തിനു ആഗ്രഹിക്കുന്നത് ബദിയടുക്ക പഞ്ചായത്തിലെ ഹൈസ്കൂളുകളെയാണ്. കുംബഡാജെ, ബദിയടുക്ക പഞ്ചായത്തുകളിലെ വിദ്യാർഥികൾക്ക് ഹൈസ്കൂൾ പഠനത്തിനുള്ള ഏക ഗവ.ഹൈസ്കൂളാണ് ബദിയടുക്ക ടൗണിലെ ജിഎച്ച്എസ് പെരഡാല.
ചെർക്കള കല്ലടുക്ക സംസ്ഥാനാന്തര പാതയും കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡും കടന്നുപോകുന്ന യാത്രാസൗകര്യമുള്ള ഭാഗത്താണ് സ്കൂൾ. വർഷം തോറും വിദ്യാർഥികൾ കൂടുന്നെങ്കിലും ക്ലാസ് മുറികളില്ലാത്തതു പ്രതിസന്ധിയായിരുന്നു.
1925ൽ തുടങ്ങിയതാണ് സ്കൂൾ.
പുതിയ കെട്ടിടം നിർമിക്കുന്നതിനു ഇവിടെയുണ്ടായിരുന്ന 62 വർഷം പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെ ക്ലാസ് സൗകര്യം കുറഞ്ഞു. വിവിധ പരിപാടികൾ നടന്നിരുന്ന ഗാന്ധി ഹാളും പഴയ ഒടുമേഞ്ഞ കെട്ടടിത്തിലാണുണ്ടായിരുന്നത്.
മൂന്നുനില കെട്ടിടത്തിലാണ് 12 ക്ലാസ് മുറികളും ശുചിമുറിയും ഒരുക്കിയിട്ടുള്ളത്. കിഫ്ബി കില പദ്ധയിയിൽ ഉൾപ്പെടുത്തി 2,84,37,631 രൂപയ്ക്കാണ് കരാർ നൽകിയത്. എൽഎസ്ജിഡി എൻജിനീയറിങ് വിഭാഗത്തിനാണ് നിർവഹണ ചുമതല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

