മീനടം ∙ പുതുവത്സര ദിനത്തിൽ 400 ലീറ്റർ പരിപ്പ് പായസം വിതരണം. ചീരംകുളത്തിന്റെ പ്രധാന കവലയായ അടുമ്പുംകാട് എംഎൽഎയെയും ജില്ലാ – ബ്ലോക്ക് – പഞ്ചായത്ത് പ്രസിഡന്റുമാരെയും അംഗങ്ങളെയും ഉൾപ്പെടുത്തി പൊതുസമ്മേളനം.
യുഡിഎഫിന്റെ വിജയം ആഘോഷിക്കാൻ പ്രസാദ് നാരായണൻ തയാറാക്കിയ പരിപാടികൾ ഇതൊക്കെയായിരുന്നു. 45 ദിവസം പ്രസാദിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പിന്നെ ഇന്നലെ വാർഡിൽ നന്ദിപ്രകടനത്തിനും അവസാന നിമിഷം വരെ ഒപ്പം ഉണ്ടായിരുന്ന സണ്ണി ഇലവുങ്കൽ, കുന്നത്തുപറമ്പിൽ അരുൺ കുമാർ എന്നിവർക്ക് സങ്കടം നിയന്ത്രിക്കാനാകുന്നില്ല.
ഇന്നലെ രാവിലെ സണ്ണിയുടെ വീട്ടിൽ ഇരുന്നാണ് പായസം ഉണ്ടാക്കാനുള്ള പരിപ്പിന്റെയും ശർക്കരയുടെയും ഉൾപ്പെടെയുള്ള ഇനവിവരങ്ങൾ തൂക്കം സഹിതമുള്ള പട്ടിക പ്രസാദ് എഴുതിത്തയാറാക്കിയത്.
അത് പ്രസാദ് തന്നെ പേപ്പറിൽ എഴുതി ഫോട്ടോയെടുത്ത് സണ്ണിയുടെ വാട്സാപ് നമ്പറിലേക്ക് അയച്ചിരുന്നു. ജനുവരി ഒന്നിനു സമ്മേളനത്തിനുള്ള വേദിയും പന്തലും തയാറാക്കാനും നിർദേശിച്ചിരുന്നു.
ഇന്നലെ രാവിലെ മുതൽ പ്രസാദിനൊപ്പം വാർഡിലെ വീടുകളിൽ പോയപ്പോൾ മിഠായി വിതരണം ചെയ്തതിന്റെ കാര്യം പങ്കിട്ടായിരുന്നു അരുണിന്റെ തേങ്ങൽ.
രണ്ടരയോടെ മീനടത്ത് പ്രകടനം നടത്താനുള്ള മുന്നൊരുക്കത്തിനായി ഉച്ചയോടെ വീടുകയറ്റം നിർത്തി. പ്രകടനത്തിനു മുൻപ്, പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
എല്ലാ കോൺഗ്രസ് അംഗങ്ങളും ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തി പുഷ്പാർച്ചന നടത്താൻ തീരുമാനിച്ചിരുന്നു. വീട്ടിലെത്തിയ പ്രസാദിനു പക്ഷേ, അവിടേക്ക് എത്താനായില്ല.
മറ്റുള്ളവർ എല്ലാവരും കബറിടത്തിൽ എത്തിയപ്പോഴാണ് പ്രസാദിന്റെ മരണവിവരം വിവരം അറിയുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം.സ്കറിയയുടെ നേതൃത്വത്തിൽ മറ്റു പഞ്ചായത്തംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

