കഠിനംകുളം ∙ തീരക്കടലിൽ ഈഫൽ ടവറിന്റെ മാതൃകയും പുൽക്കൂടും സ്ഥാപിച്ച് ദൃശ്യ വിസ്മയം തീർത്ത് മരിയനാടിലെ യുവാക്കൾ. മരിയനാട് തീരക്കടലിലാണ് ഏതാണ്ട് 30 അടി പൊക്കമുള്ള ഈഫൽ ടവറിന്റെ മാതൃകയും അതിനോടു ചേർന്ന് പുൽക്കൂടും സ്ഥാപിച്ചിട്ടുള്ളത്.
കടലിൽ വീപ്പകൾ സ്ഥാപിച്ച് അതിൽ സ്റ്റീൽ കമ്പികൾ ഉറപ്പിച്ചാണ് ടവർ നിർമിച്ചിട്ടുള്ളത്. ഒഴുകിപ്പോകാതിരിക്കാനായി നങ്കൂരം ഇട്ട് ഉറപ്പിച്ചിട്ടുണ്ട്.
ടവറിനെ വൈദ്യുതി ദീപാലങ്കാരങ്ങളാൾ മനോഹരമാക്കിയിട്ടുണ്ട്. അതിനായി കടലിൽ തന്നെ ജനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
മരിയനാട് മച്ചാൻസ് ക്ലബ്ബിന്റെ അംഗങ്ങളായ യുവാക്കളാണു ഇതിനു പിന്നിൽ.
രണ്ടര മാസത്തിലേറെയുള്ള അധ്വാനവും 3 ലക്ഷത്തിലേറെ തുകയും ഈ ദൃശ്യങ്ങൾ ഒരുക്കാനായി ചെലവായിട്ടുണ്ട്. മരിയനാട് ഇടവക, വിവിധ ക്ലബ്ബുകൾ, വള്ളം ഉടമകൾ, നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹായവും ഇതിനു പിന്നിലുണ്ട്.
പുതുവത്സര ദിനംവരെ തുടക്കം വരെ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ രാവിലെ 5.30 വരെ ദൃശ്യ വിസ്മയം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ടവറിനു പുറമേ കടൽത്തീരത്തും വൈദ്യുതി ദീപാലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്.
എല്ലാ വർഷവും ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മരിയനാടിലെ യുവാക്കൾ തീരക്കടലിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും മറ്റും സ്ഥാപിക്കാറുണ്ട്.
ദൃശ്യ വിസ്മയം കാണാൻ രാത്രിയോടെ ആയിരങ്ങൾ ആണ് കടപ്പുറത്ത് എത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

